Quantcast

നടി തൃഷ വിവാഹിതയാകുന്നു; വരന്‍ മലയാളി സിനിമാനിര്‍മാതാവ്?

തൃഷയുടെ വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായെങ്കിലും വരനെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല

MediaOne Logo

Web Desk

  • Updated:

    2023-09-21 06:25:53.0

Published:

21 Sept 2023 11:20 AM IST

Trisha Krishnan
X

തൃഷ

ചെന്നൈ: തെന്നിന്ത്യന്‍ നടി തൃഷ കൃഷ്ണന്‍ വിവാഹിതയാകുന്നുവെന്ന് റിപ്പോര്‍ട്ട്. മലയാളത്തില്‍ നിന്നുള്ള പ്രമുഖ സിനിമാനിര്‍മാതാവാണ് വരനെന്നാണ് സൂചന.നടിയോ നടിയുമായ ബന്ധപ്പെട്ട വൃത്തങ്ങളോ ഇതിനോട് പ്രതികരിച്ചിട്ടില്ല.

തൃഷയുടെ വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായെങ്കിലും വരനെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല. താൻ സന്തോഷവതിയായ അവിവാഹിതയാണെന്നും വിവാഹത്തെക്കുറിച്ച് ചിന്തിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും തൃഷ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഉദ്ദേശിച്ച സമയത്ത് അത് സംഭവിക്കുമെന്നും തിരക്കില്ലെന്നും നടി പറഞ്ഞിരുന്നു. ഉത്തരവാദിത്തത്തിന്‍റെ പേരിൽ വിവാഹം കഴിക്കാൻ താൽപര്യമില്ലെന്നും അങ്ങനെയാണെങ്കില്‍ പിന്നീട് വിവാഹമോചനം നേടുമെന്നും തൃഷ വ്യക്തമാക്കിയിരുന്നു.

2015ല്‍ ബിസിനസുകാരനായ വരുണ്‍ മണിയനുമായി തൃഷയുടെ വിവാഹം നിശ്ചയിച്ചിരുന്നു. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. പിന്നീട് മൂന്നു മാസങ്ങള്‍ക്ക് ശേഷം വിവാഹം വേണ്ടെന്നു വയ്ക്കുകയായിരുന്നു. അതിനു പിന്നാലെ വരുണ്‍ നിര്‍മിക്കുന്ന ചിത്രവും തൃഷ ഉപേക്ഷിച്ചിരുന്നു. 2020ല്‍ നടി ചിമ്പുവുമായി പ്രണയത്തിലാണെന്നും വിവാഹം ഉടനുണ്ടാകുമെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാൽ, മകന് അനുയോജ്യയായ വധുവിനെ അന്വേഷിക്കുകയാണെന്നും എന്നാൽ ഇതുവരെ ആരുമായും ഡേറ്റിംഗ് നടത്തിയിട്ടില്ലെന്നും പറഞ്ഞാണ് മാതാപിതാക്കൾ വാർത്ത തള്ളിയത്. തൃഷയും സിമ്പുവും ഒരു ബ്ലോക്ക്ബസ്റ്റർ റൊമാന്‍റിക് ചിത്രമായ വിണ്ണൈത്താണ്ടി വരുവായയിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു.

ലോകേഷ് കനകരാജിന്‍റെ വിജയ് ചിത്രം ലിയോ ആണ് തൃഷയുടെ പുതിയ ചിത്രം. 15 വര്‍ഷത്തിനു ശേഷം വിജയും തൃഷയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അജിതിന്‍റെ 'വിടമുയാർച്ചി' എന്ന ചിത്രത്തിലും തൃഷയാണ് നായിക. കമല്‍ഹാസന്‍ നായകനായി മണിരത്നം ഒരുക്കുന്ന സിനിമയിലും തൃഷ അഭിനയിക്കുന്നുണ്ട്.

TAGS :

Next Story