Quantcast

രാഹുൽ ഗാന്ധി മോദിക്ക് ഒത്ത എതിരാളിയേയല്ല: കങ്കണ റണൗട്ട്

അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആഗ്രഹവും അവർ മറച്ചുവച്ചില്ല

MediaOne Logo

Web Desk

  • Updated:

    2022-10-29 11:46:10.0

Published:

29 Oct 2022 11:36 AM GMT

രാഹുൽ ഗാന്ധി മോദിക്ക് ഒത്ത എതിരാളിയേയല്ല: കങ്കണ റണൗട്ട്
X

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒത്ത എതിരാളിയല്ല കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെന്ന് ബോളിവുഡ് നടി കങ്കണ റണൗട്ട്. ശക്തരായ നേതാക്കൾക്ക് എല്ലാ കാലത്തും എതിരാളികളുണ്ടായിട്ടുണ്ടെന്നും എന്നാൽ മോദിക്ക് ഇപ്പോഴതില്ലെന്നും കങ്കണ പറഞ്ഞു. ആജ്തക് ചാനലിൽ മാധ്യമപ്രവർത്തകൻ രാഹുൽ കൻവാളിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.

'പ്രധാനമന്ത്രി മോദിയും രാഹുൽ ഗാന്ധിയും എതിരാളികളാണ് എന്നത് എന്നെ ദുഃഖിപ്പിക്കുന്നു. ശക്തനായ നേതാവ് ഒത്ത എതിരാളിയെ ആഗ്രഹിക്കും. എന്നാല്‍ മോദിജിക്ക് ആ സൗഭാഗ്യമില്ല. രാഹുലിനോടാണ് മത്സരം എന്നത് മോദിയെ സങ്കടപ്പെടുത്തുന്നു. മോദിയോടാണ് മത്സരം എന്നത് രാഹുലിനെയും. രാഹുല്‍ തന്‍റെ നിലയിലൊക്കെ പരിശ്രമിക്കുന്നുണ്ട്. എന്നാല്‍ മോദിക്ക് ഒത്ത എതിരാളിയാകുന്നില്ല. മോദിക്ക് വിജയത്തിനു മേൽ വിജയമാണ്. തനിക്ക് എതിരാളിയില്ലെന്ന് മോദിക്കറിയാം. ഇതിഹാസത്തിലെ മഹാപുരുഷനോട് സമാനമാണ് അദ്ദേഹം. ' - അവർ പറഞ്ഞു.

അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആഗ്രഹവും അവർ മറച്ചുവച്ചില്ല. 'എല്ലാ തരത്തിലുള്ള പങ്കാളിത്തത്തോടും (രാഷ്ട്രീയം) എനിക്ക് തുറന്ന മനസ്സാണ്. ഹിമാചൽ പ്രദേശിലെ ജനങ്ങൾ അവരെ സേവിക്കാൻ ഒരു അവസരം നൽകുമെങ്കിൽ ഏറെ കൃതജ്ഞതയുള്ളവളായിരിക്കും. തീർച്ചയായും അത് സൗഭാഗ്യത്തിന്റെ വർത്തമാനമാണ്' - എന്നായിരുന്നു അവരുടെ പ്രതികരണം. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഹിമാചലിലെ മാണ്ഡിയിൽനിന്ന് മത്സരിക്കാൻ കങ്കണ നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനെ നടി പരിഹസിച്ചു. 'ഹിമാചലിൽ സൗജന്യ വൈദ്യുതി വേണ്ട. പച്ചക്കറിയും വേണ്ട. അവിടത്തുകാർക്ക് സൗജന്യങ്ങളേ വേണ്ട. പൊള്ളയായ വാഗ്ദാനങ്ങൾ നൽകി ജനങ്ങളുടെ വോട്ടു നേടാനാവില്ല' - കങ്കണ കൂട്ടിച്ചേർത്തു.

ബോളിവുഡിൽ തനിക്ക് എതിരാളികളില്ലെന്നും അവർ അവകാശപ്പെട്ടു. 'ഞാനും ബോളിവുഡും തമ്മിലാണ് മത്സരം. വലിയ നിർമാതാക്കളും ഗ്യാങ്ങുകളും എനിക്കെതിരെയുണ്ട്. ഇത് വ്യക്തമാണ്. തുല്യവേതനത്തിനു വേണ്ടിയും ഐറ്റം നമ്പറിനുമെതിരായും ഒരു പതിറ്റാണ്ടായി ഞാൻ പോരാട്ടത്തിലാണ്. ബോളിവുഡിൽ ദേശസ്‌നേഹികളുടെയും ദേശദ്രോഹികളുടെയും ഗ്യാങ്ങുണ്ട്. ഞാൻ ദേശസ്‌നേഹികൾക്കൊപ്പമാണ്.' - അവർ പറഞ്ഞു.

TAGS :

Next Story