Quantcast

ആവേശമേളം മുഴക്കി 'ജാക്‌സൺ ബസാര്‍ യൂത്ത്'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ലുഖ്‌മാനെ കൂടാതെ ജാഫർ ഇടുക്കി, ഫഹീം സഫർ, ഇന്ദ്രൻസ്, ചിന്നു ചാന്ദ്നി, അഭിറാം രാധാകൃഷ്‌ണൻ എന്നിവരും പ്രധാനവേഷത്തിലെത്തുന്നു

MediaOne Logo

Web Desk

  • Published:

    18 March 2023 1:19 PM GMT

jakson bazzar youth_poster
X

ലുഖ്‌മാൻ അവറാനെ കേന്ദ്രകഥാപാത്രമാക്കി ചിത്രം ജാക്‌സൺ ബസാർ യൂത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഷമൽ സുലൈമാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഫേസ്‌ബുക്കിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്.

"അടുത്തതായി പള്ളി മുറ്റത്ത്‌ നാമോരോരുത്തരെയും ആവേശത്തിന്റെ അത്യുന്നതങ്ങളിലേക്ക് എത്തിക്കുന്ന ജാക്സൺ ബസാർ യൂത്ത് അവതരിപ്പിക്കുന്ന ബാൻഡ് മേളം" എന്ന തലക്കെട്ടോടെയാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.

ക്രോസ് ബോര്‍ഡര്‍ ക്യാമറ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ നിർമാണം സക്കറിയ ആണ് നിർവഹിക്കുന്നത്. ഉസ്‌മാൻ മാരാത്ത് രചിച്ച ചിത്രം ഒരു ഫാമിലി ത്രില്ലർ ആണ്. ലുഖ്‌മാനെ കൂടാതെ ജാഫർ ഇടുക്കി, ഫഹീം സഫർ, ഇന്ദ്രൻസ്, ചിന്നു ചാന്ദ്നി, അഭിറാം രാധാകൃഷ്‌ണൻ എന്നിവരും പ്രധാനവേഷത്തിലെത്തുന്നു.

കോ പ്രൊഡ്യൂസര്‍- ഷാഫി വലിയ പറമ്പ, ഡോ. സല്‍മാന്‍, ലൈന്‍ പ്രൊഡ്യൂസര്‍- ഹാരിസ് ദേശം (ഇമാജിന്‍ സിനിമാസ്), എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസഴ്‌സ്- അമീന്‍ അഫ്‌സല്‍, ഷംസുദീന്‍ എം ടി. കണ്ണന്‍ പട്ടേരി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സുഹൈല്‍ കോയ, ഷറഫു, ടിറ്റോ പി തങ്കച്ചന്‍ എന്നിവരുടെ വരികള്‍ക്ക് ഗോവിന്ദ് വസന്ത സംഗീതം പകര്‍ന്ന ഗാനങ്ങളാണ് 'ജാക്‌സണ്‍ ബസാര്‍ യൂത്തി'ല്‍ ഉള്ളത്.

എഡിറ്റര്‍- അപ്പു എന്‍ ഭട്ടതിരി, ഷൈജാസ് കെ എം. കല- അനീസ് നാടോടി, മേക്കപ്പ്-ഹക്കീം കബീര്‍, സ്റ്റില്‍സ്- രോഹിത്, ടൈറ്റില്‍ ഡിസൈന്‍-പോപ്‌കോണ്‍, പരസ്യക്കല- യെല്ലോ ടൂത്ത്‌സ്, സ്റ്റണ്ട്- ഫീനിക്‌സ് പ്രഭു, മാഫിയ ശശി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റിന്നി ദിവാകര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ഷിന്റോ വടക്കേക്കര, സഞ്ജു അമ്പാടി, വിതരണം- സെന്‍ട്രല്‍ പിക്‌ചേഴ്‌സ് റിലീസ്. പി ആര്‍ ഒ- എ.എസ്. ദിനേശ്.

Next Story