Quantcast

ചിരിപ്പിച്ച് ചിന്തിപ്പിക്കാന്‍ ജയയും രാജേഷും തിയേറ്ററുകളിലേക്ക്

'ജയ ജയ ജയ ജയ ഹേ' ഒക്ടോബര്‍ 28ന് തിയേറ്ററുകളിലെത്തും

MediaOne Logo

Web Desk

  • Published:

    25 Oct 2022 2:00 PM GMT

ചിരിപ്പിച്ച് ചിന്തിപ്പിക്കാന്‍ ജയയും രാജേഷും തിയേറ്ററുകളിലേക്ക്
X

ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ജയ ജയ ജയ ജയ ഹേ' ഒക്ടോബര്‍ 28ന് തിയേറ്ററുകളിലേക്ക്. വിപിന്‍ ദാസാണ് സിനിമയുടെ സംവിധായകന്‍.

ജാനേമൻ എന്ന സിനിമയ്ക്ക് ശേഷം ചിയേഴ്‌സ് എന്‍റർടൈൻമെന്‍റ്സ് അവതരിപ്പിക്കുന്ന പുതിയ ചിത്രമാണിത്. ചിയേഴ്‌സ് എന്‍റർടൈൻമെന്‍റ്സിന്‍റെ ബാനറിൽ ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ എന്നിവരും സൂപ്പർ ഡ്യുപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസനും ചേർന്നാണ് നിർമാണം. സംവിധായകൻ വിപിൻ ദാസും നാഷിദ് മുഹമ്മദ്‌ ഫാമിയും ചേർന്നാണ് തിരക്കഥ ഒരുക്കിയത്.

ഒരു ഫാമിലി എന്‍റര്‍ടെയ്നറാണ് ചിത്രം. ചിത്രത്തിലെ ഗാനങ്ങളും ടീസറും ട്രെയിലറുമെല്ലാം സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ ഗാനങ്ങളുടെ വീഡിയോ റീലുകൾ ഒരു ട്രെൻഡ് സെറ്റർ തന്നെയായിരുന്നു. രാജേഷ്, ജയ എന്നീ ദമ്പതികളായിട്ടാണ് ദർശനയും ബേസിലും ചിത്രത്തിൽ വേഷമിടുന്നത്. ആനന്ദ് മൻമഥൻ, അസീസ്, സുധീർ പറവൂർ, നോബി മാർക്കോസ്, മഞ്ജു പിള്ള എന്നിവരും സിനിമയിലുണ്ട്.

ഐക്കൺ സിനിമാസാണ് ' ജയ ജയ ജയ ജയ ഹേ ' യുടെ വിതരണക്കാർ. ബബ്ലു അജുവാണ് ഡി.ഒ.പി. ജോൺ കുട്ടിയാണ് എഡിറ്റിങ്. അങ്കിത് മേനോൻ സംഗീത സംവിധാനം നിർവഹിക്കുന്നു. ഫെലിക്സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. കല - ബാബു പിള്ള. ചമയം - സുധി സുരേന്ദ്രൻ. വസ്ത്രലങ്കാരം - അശ്വതി ജയകുമാർ. നിർമാണ നിർവഹണം - പ്രശാന്ത് നാരായണൻ. മുഖ്യ സഹ സംവിധാനം - അനീവ് സുരേന്ദ്രൻ. ധനകാര്യം - അഗ്നിവേഷ്. പ്രൊഡക്ഷൻ കോർഡിനേറ്റർ - ഐബിൻ തോമസ്. നിശ്ചല ചായാഗ്രഹണം - എസ്.ആർ.കെ. വാർത്താ പ്രചരണം - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. യെല്ലോ ടൂത്ത് ആണ് പബ്ലിസിറ്റി ഡിസൈൻസ്.

TAGS :

Next Story