മലയാളത്തില്‍ അഭിനയിക്കാത്തത് എന്തുകൊണ്ടെന്ന് ജയറാം; കൂടുതല്‍ പൈസ കിട്ടുന്നത് കൊണ്ടെന്ന് കാളിദാസിന്‍റെ കൗണ്ടര്‍
2019 ന് ശേഷം രണ്ട് മലയാള സിനിമകള്‍ മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ

തിരുവനന്തപുരം: ഒരു കാലത്ത് കുടുംബ പ്രേക്ഷകരുടെ ഇഷ്ടനടനായിരുന്നു ജയറാം. 90 കാലഘട്ടങ്ങളിൽ താരം അഭിനയിച്ച ചിത്രങ്ങൾക്ക് ഇപ്പോഴും ആരാധകരുണ്ട്. എന്നാൽ ഇടക്കാലത്തായി ജയറാം മലയാള സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. എന്നാൽ അന്യഭാഷകളിൽ സജീവമാകുകയും ചെയ്തു. ശിവകാര്‍ത്തികേയനൊപ്പം അഭിനയിച്ച തമിഴ് ചിത്രം പരാശക്തിയിലാണ് ജയറാമിന്‍റെതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഇപ്പോഴിതാ മലയാളത്തിൽ ഇടവേള എടുക്കാനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് താരം.
മാതൃഭൂമിയുടെ ക ഫെസ്റ്റിവലില്‍ സംസാരിക്കവെയാണ് ജയറാം ഇടവേളയെക്കുറിച്ച് സംസാരിച്ചത്. ഒപ്പം മകന്‍ കാളിദാസ് ജയറാമുമുണ്ടായിരുന്നു. എന്തുകൊണ്ട് മറ്റ് ഭാഷകളില്‍ കൂടുതല്‍ അഭിനയിക്കുന്നുവെന്ന് പറയുന്ന ജയറാമിനെ കാളിദാസ് ട്രോളുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
''2019 ന് ശേഷം രണ്ട് മലയാള സിനിമകള്‍ മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ. സത്യന്‍ അന്തിക്കാടിന്റെ മകള്‍ എന്ന സിനിമയും മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത എബ്രഹാം ഓസ്‌ലര്‍ എന്ന സിനിമയും. എന്തുകൊണ്ടാണ് മലയാളത്തില്‍ സിനിമകള്‍ ചെയ്യാതെ മറ്റ് ഭാഷകളില്‍ പോയി ചെറിയ വേഷങ്ങള്‍ ചെയ്യുന്നു എന്ന് എന്നോട് പലരും ചോദിക്കാറുണ്ട്.'' എന്ന് ജയറാം പറയുമ്പോള്‍ നല്ല പൈസ കിട്ടുന്നുണ്ട് എന്നായിരുന്നു കാളിദാസിന്റെ ട്രോള്‍. മകന്റെ ട്രോളിനെ ചിരിച്ചു തള്ളിയ ജയറാം തന്റെ ഇടവേളയുടെ കാരണവും ഇപ്പോള്‍ തിരിച്ചുവരാനിടയാക്കിയ സിനിമയേയും കുറിച്ച് സംസാരിക്കുന്നുണ്ട്.
''എന്നെ തേടി ഞാന്‍ മനസില്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള, പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത് പോലൊരു ജയറാം സിനിമ വന്നില്ല. അതുകൊണ്ടാണ് തെരഞ്ഞെടുക്കാതിരുന്നതും. എന്നെ സംബന്ധിച്ചിടത്തോളം കുറച്ചൊരു ഇടവേളയ്ക്ക ശേഷം എന്നെ തേടി വന്നതില്‍ ആളുകള്‍ മോശം എന്ന് പറയില്ല, ജയറാമിന്റെ സിനിമ എന്ന് ആളുകള്‍ പറയുമെന്ന് തോന്നുന്ന സിനിമയാണ് ആശകള്‍ ആയിരം. അതിനാലാണ് ജൂഡ് വന്ന് കഥ പറഞ്ഞപ്പോള്‍ തെരഞ്ഞെടുത്തതും. ഫെബ്രുവരി ആറാം തിയതി തിയറ്ററിലെത്തും. പ്രേക്ഷകരോട് എനിക്ക് ധൈര്യമായി നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന സിനിമയാകുമെന്ന് പറയാന്‍ സാധിക്കുന്ന സിനിമയാണ്.'' എന്നാണ് ജയറാം പറയുന്നത്.
Adjust Story Font
16

