Quantcast

നിര്‍മാതാവായി ജോണ്‍ എബ്രഹാം; അനശ്വര രാജന്‍ പ്രധാനവേഷത്തില്‍ എത്തുന്ന 'മൈക്ക്' റിലീസ് പ്രഖ്യാപിച്ചു

പുതുമുഖം രഞ്ജിത്ത് സജീവും അനശ്വര രാജനുമാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്.

MediaOne Logo

Web Desk

  • Published:

    11 July 2022 3:04 PM GMT

നിര്‍മാതാവായി ജോണ്‍ എബ്രഹാം; അനശ്വര രാജന്‍ പ്രധാനവേഷത്തില്‍ എത്തുന്ന മൈക്ക് റിലീസ് പ്രഖ്യാപിച്ചു
X

കൊച്ചി: നടന്‍ ജോണ്‍ എബ്രഹാമിന്റെ പ്രൊഡക്ഷന്‍ ഹൗസ് ജെ.എ എന്റര്‍ടൈന്‍മെന്റ് മലയാളത്തില്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രം 'മൈക്ക്' റിലീസ് പ്രഖ്യാപിച്ചു. ആഗസ്റ്റ് 19 നാണ് ചിത്രം റിലീസ് ചെയ്യുക. പുതുമുഖം രഞ്ജിത്ത് സജീവും അനശ്വര രാജനുമാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്.

'ബിവെയര്‍ ഓഫ് ഡോഗ്‌സ്' എന്ന ചിത്രത്തിന് ശേഷം വിഷ്ണു ശിവപ്രസാദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സമകാലീന പ്രസക്തിയുള്ള പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രം ആഷിഖ് അക്ബര്‍ അലിയാണ് എഴുതിയിരിക്കുന്നത്.

സെഞ്ചുറിയാണ് ചിത്രം വിതരണം ചെയ്യുന്നത്. രോഹിണി മൊള്ളെറ്റി, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണന്‍, അഭിരാം രാധാകൃഷ്ണന്‍, സിനി എബ്രഹാം, രാഹുല്‍, നെഹാന്‍, റോഷന്‍ ചന്ദ്ര, ഡയാന ഹമീദ്, കാര്‍ത്തിക്ക് മണികണ്ഠന്‍, രാകേഷ് മുരളി, വെട്ടുകിളി പ്രകാശ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം രണദിവെ, ചിത്രസംയോജനം വിവേക് ഹര്‍ഷന്‍. കൈതപ്രം ദാമോദരന്‍ നമ്പൂതിരി, റഫീഖ് അഹമ്മദ്, സുഹൈല്‍ കോയ, അരുണ്‍ ആലാട്ട്, വിനായക് ശശികുമാര്‍ എന്നിവരാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. സംസ്ഥാന അവാര്‍ഡ് ജേതാവ് ഹിഷാം അബ്ദുള്‍ വഹാബാണ് സംഗീതം നിര്‍വഹിക്കുന്നത്. മുംബൈ ആസ്ഥാനമായ ഹിപ്-ഹോപ്പ് ഡാന്‍സ് ഗ്രൂപ്പ് കിംഗ്‌സ് യുണൈറ്റഡിന്റെ പിന്നിലുള്ള സുരേഷ് മുകുന്ദ്, നൃത്തസംവിധായകര്‍ ഗായത്രി രഘുറാം, ഗ്രീഷ്മ നരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് നൃത്ത സംവിധാനം ചെയ്യുന്നത്.

രഞ്ജിത്ത് കോതേരി കലാസംവിധാനവും റോണക്‌സ് സേവ്യര്‍ മേക്കപ്പും നിര്‍വഹിക്കുന്നു. കോസ്റ്റ്യൂം ഡിസൈനിംഗ് സോണിയ സാന്‍ഡിയാവോ, സൗണ്ട് ഡിസൈനിംഗ് രാജേഷ് രാജന്‍. സ്റ്റണ്ട് ഫീനിക്‌സ് പ്രഭുവും അര്‍ജ്ജുനുമാണ്. രാഹുല്‍ രാജിന്റേതാണ് സ്റ്റില്‍സ്. ഡേവിസണ്‍ സി. ജെയും ബിനു മുരളിയുമാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍. പബ്ലിസിറ്റി ഡിസൈന്‍ ജയറാം രാമചന്ദ്രന്‍. സിനിമയുടെ മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് സ്റ്റോറീസ് സോഷ്യലിന്റെ ബാനറില്‍ സംഗീത ജനചന്ദ്രനാണ്.


TAGS :

Next Story