Quantcast

നീ പുറത്ത് എന്നെക്കുറിച്ച് അന്വേഷിക്കുന്നത് നല്ലതാ.. പേര് ആന്റണി..!' ജോഷിയുടെ 'ആന്റണി' ട്രെയിലർ പുറത്ത്

ഡിസംബർ ഒന്നിന് 'ആൻ്റണി' തിയേറ്ററിലെത്തും

MediaOne Logo

Web Desk

  • Updated:

    2023-11-27 12:04:28.0

Published:

27 Nov 2023 5:30 PM IST

നീ പുറത്ത് എന്നെക്കുറിച്ച് അന്വേഷിക്കുന്നത് നല്ലതാ.. പേര് ആന്റണി..! ജോഷിയുടെ ആന്റണി ട്രെയിലർ പുറത്ത്
X

മലയാളത്തിന്റെ മാസ്റ്റർ ക്രാഫ്റ്റ്മാൻ ജോഷി ഒരുക്കുന്ന ഫാമിലി-മാസ്സ്-ആക്ഷൻ ചിത്രം 'ആന്റണി'യുടെ ട്രെയിലർ പുറത്തിറങ്ങി. 2019ൽ പുറത്തിറങ്ങിയ ജോഷി ചിത്രം 'പൊറിഞ്ചു മറിയം ജോസ്' ലെ താരങ്ങൾ അണിനിരക്കുന്നുവെന്ന പ്രത്യേകതയും ആന്റണിക്കുണ്ട്. ചിത്രം ഡിസംബർ ഒന്നിന് തിയേറ്ററിലെത്തും. ചിത്രത്തിൽ ആന്റണി എന്ന് കേന്ദ്രകഥാപാത്രത്തെയാണ് ജോജു ജോർജ് അവതരിപ്പിക്കുന്നത്.

ചെമ്പൻ വിനോദ്, നൈല ഉഷ, കല്യാണി പ്രിയദർശൻ, ആശാ ശരത്, വിജയരാഘവൻ, അപ്പാനി ശരത്, സിജോയ് വർഗീസ്, ജുവൽ മേരി, ടിനി ടോം, ആർജെ ഷാൻ, ജിനു ജോസഫ്, പദ്മരാജ് രതീഷ്, രാജേഷ് ശർമ്മ, ശ്രീകാന്ത് മുരളി തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. രാജേഷ് വർമ്മ തിരക്കഥ ഒരുക്കുന്ന ചിത്രം ഐൻസ്റ്റിൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റിൻ സാക് പോളാണ് നിർമിക്കുന്നത്. ജേക്‌സ് ബിജോയ്‌യാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

ഛായാഗ്രഹണം - രണദിവെ, എഡിറ്റിംഗ് - ശ്യാം ശശിധരൻ, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, കലാസംവിധാനം - ദിലീപ് നാഥ്, വസ്ത്രാലങ്കാരം-പ്രവീൺ വർമ്മ, മേക്കപ്പ് - റോണക്‌സ് സേവ്യർ, സ്റ്റിൽസ് - അനൂപ് പി ചാക്കോ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സിബി ജോസ് ചാലിശ്ശേരി, ആക്ഷൻ ഡയറക്ടർ - രാജശേഖർ, ഓഡിയോഗ്രാഫി - വിഷ്ണു ഗോവിന്ദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസർ - ഷിജോ ജോസഫ്, സഹനിർമാതാക്കൾ - സുശീൽ കുമാർ അഗ്രവാൾ, രജത്ത് അഗ്രവാൾ, നിതിൻ കുമാർ, ഗോകുൽ വർമ്മ & കൃഷ്ണരാജ് രാജൻ, ഡിജിറ്റൽ പ്രമോഷൻ - ഒബ്‌സ്‌ക്യൂറ എന്റർടൈൻമെന്റ്, പിആർഒ - ശബരി എന്നിവരാണ് ചിത്രത്തിന്റെ അണിയറക്കാർ.

TAGS :

Next Story