Quantcast

'നീതി നടപ്പാക്കാൻ കാക്കിപ്പട'; ഷെബിയുടെ പുതിയ പൊലീസ് സ്റ്റോറി, ട്രെയിലര്‍ പുറത്ത്

ചിത്രത്തിന്‍റെ ട്രെയിലറിൽ നിന്ന് സമകാലിക പശ്ചാത്തലത്തിലാകും കഥ പറയുക എന്നതാണ് ലഭിക്കുന്ന സൂചന

MediaOne Logo

Web Desk

  • Updated:

    2022-12-16 14:01:38.0

Published:

16 Dec 2022 1:56 PM GMT

നീതി നടപ്പാക്കാൻ കാക്കിപ്പട; ഷെബിയുടെ പുതിയ പൊലീസ് സ്റ്റോറി, ട്രെയിലര്‍ പുറത്ത്
X

ഷെബി ചൗഘട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന പൊലീസ് സ്റ്റോറി 'കാക്കിപ്പട'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഉണ്ണി മുകുന്ദൻ, അനൂപ് മേനോൻ, വിനീത് ശ്രീനിവാസൻ, ഹണി റോസ്, ജോണി ആന്‍റണി, ലിസ്റ്റിൻ സ്റ്റീഫൻ, തമിഴ് നടൻ കതിർ എന്നിവർ ചേർന്ന് ട്രെയ്‌ലർ റിലീസ് ചെയ്തു. എസ്.വി. പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഷെജി വലിയകത്താണ് 'കാക്കിപ്പട' നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ട്രെയിലറിൽ നിന്ന് സമകാലിക പശ്ചാത്തലത്തിലാകും കഥ പറയുക എന്നതാണ് ലഭിക്കുന്ന സൂചന. കേരള സമൂഹത്തെ ആകെ നാണം കെടുത്തിക്കൊണ്ട് വാളയാറിലും ഇടുക്കിയിലുമൊക്കെ സംഭവിച്ചതു പോലെ പീഡനത്തിന് ഇരയാക്കപ്പെട്ട് കൊല ചെയ്യപ്പെട്ട ഒരു പെൺകുഞ്ഞിന് നീതി ലഭിക്കുമോ എന്ന ചോദ്യമാണ് ട്രെയിലർ പ്രേക്ഷകർക്ക് മുന്നിലേക്ക് വെയ്ക്കുന്നത്.

ചിത്രത്തിന്‍റേതായി നേരത്തെ പുറത്തുവന്ന ടീസറും ഗാനങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. വ്യത്യസ്തമായ റിലീസ് പ്രഖ്യാപനമായിരുന്നു 'കാക്കിപ്പട' സിനിമയുടേത്. ഖത്തർ വേൾഡ് കപ്പ്‌ മത്സരത്തിൽ ആർത്തിരമ്പുന്ന കാണികളെ സാക്ഷിയാക്കിയാണ് ചിത്രത്തിന്‍റെ റിലീസ് അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചത്. കൂടാതെ തമിഴ്‌നാട്ടിൽ നടന്ന പ്രിവ്യൂ ഷോയിൽ ചിത്രം നിരൂപക പ്രശംസ നേടുകയും ചെയ്തു. ക്രിസ്മസ് റിലീസായി ഡിസംബർ 23നു തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിൽ നിരഞ്ജ് മണിയൻപിള്ള രാജു, സുജിത്ത് ശങ്കർ, അപ്പാനി ശരത്ത്, ചന്തുനാഥ്‌, ആരാധ്യാ ആൻ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാക്(രാഷസൻ ഫെയിം), സിനോജ് വർഗീസ്, കുട്ടി അഖിൽ, സൂര്യാ അനിൽ, പ്രദീപ്, ദീപു കരുണാകരൻ, ഷിബുലാബാൻ, മാലാ പാർവ്വതി എന്നിവരും കൂടാതെ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.

തിരക്കഥ & സംഭാഷണം- ഷെബി ചൗഘട്, ഷെജി വലിയകത്ത്. ക്രീയേറ്റീവ് ഡയറക്ടർ- മാത്യൂസ് എബ്രഹാം. സംഗീതം - ജാസി ഗിഫ്റ്റ്, റോണി റാഫേൽ, പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും ബാബു രത്നം എഡിറ്റിംഗും നിർവ്വഹിക്കുന്നു. പശ്ചാത്തല സംഗീതം- റോണി റാഫേൽ. ഗാനരചന- ഹരിനാരായണൻ, ജോയ് തമലം. കലാസംവിധാനം -സാബുറാം. നിർമ്മാണ നിർവ്വഹണം- എസ്.മുരുകൻ. മേക്കപ്പ് - പ്രദീപ് രംഗൻ. കോസ്റ്റ്യും ഡിസൈൻ- ഷിബു പരമേശ്വരൻ. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ശങ്കർ എസ്.കെ. സംഘടനം- റൺ രവി. നിശ്ചല ഛായാഗ്രഹണം- അജി മസ്ക്കറ്റ്.

TAGS :

Next Story