Quantcast

കോവിഡ്; സൗബിന്‍റെ 'കള്ളൻ ഡിസൂസ' റിലീസ് മാറ്റി

സജീര്‍ ബാബയുടെ തിരക്കഥയില്‍ നവാഗതനായ ജിത്തു കെ.ജയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കള്ളന്‍ ഡിസൂസ

MediaOne Logo

Web Desk

  • Published:

    21 Jan 2022 11:22 AM IST

കോവിഡ്; സൗബിന്‍റെ കള്ളൻ ഡിസൂസ റിലീസ് മാറ്റി
X

കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ സൗബിൻ ഷാഹിർ നായകനായ ചിത്രം 'കള്ളൻ ഡിസൂസ'യുടെ റിലീസ് മാറ്റിവച്ചു. ഇന്നാണ് ചിത്രം തിയറ്ററുകളിലെത്തേണ്ടിയിരുന്നത്.

'കോവിഡ് സാഹചര്യങ്ങൾ അതി രൂക്ഷമായതിനാലും സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിക്കേണ്ട സ്ഥിതിയുണ്ടായതിനാലും എല്ലാവരും കാത്തിരുന്ന കള്ളൻ ഡിസൂസ സിനിമയുടെ റീലീസ് മാറ്റിവയ്ക്കുകയാണ്. കോവിഡ് തരംഗം വീണ്ടും ആഞ്ഞടിക്കുന്ന ഈ സമയം ഞങ്ങളുടെ സിനിമ പോലെ തന്നെ നിങ്ങളുടെ സുരക്ഷയും പ്രധാനമാണ്. വീണ്ടും കടുത്ത നിയന്ത്രണങ്ങൾ വന്നാൽ എല്ലാവരിലേക്കും സിനിമ എത്തിക്കുന്നതിനും അത് തടസമാകും. സിനിമയ്ക്കായി കാത്തിരുന്നവരെ നിരാശരാക്കിയതിൽ ഹൃദയം തൊട്ട് ക്ഷമ പറയുന്നു.'-അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

സജീര്‍ ബാബയുടെ തിരക്കഥയില്‍ നവാഗതനായ ജിത്തു കെ.ജയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കള്ളന്‍ ഡിസൂസ. ദിലീഷ് പോത്തന്‍, സുരഭി ലക്ഷ്മി, സന്തോഷ് കീഴാറ്റൂര്‍,വിജയരാഘവന്‍, ഹരീഷ് കണാരന്‍, ശ്രീജിത് രവി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.



TAGS :

Next Story