Quantcast

പ്രണവ് മോഹൻലാലും കല്യാണിയും വിവാഹിതരാകുന്നോ? മറുപടിയുമായി ലിസ്സി

വിഷു ആശംസകൾ നേർന്നുകൊണ്ട് ലിസ്സി പങ്കുവെച്ച പോസ്റ്റിന് താഴെ, ഇരുവരുടെയും വിവാഹത്തിനായി കാത്തിരിക്കുന്നു എന്ന ആരാധകന്റെ കമന്‍റിനാണ് ലിസ്സി മറുപടി നൽകിയത്

MediaOne Logo

Web Desk

  • Updated:

    2026-04-17 12:25:39.0

Published:

17 April 2026 5:53 PM IST

പ്രണവ് മോഹൻലാലും കല്യാണിയും വിവാഹിതരാകുന്നോ? മറുപടിയുമായി ലിസ്സി
X

ചെന്നൈ: മോഹൻലാലിന്‍റെ മകനും നടനുമായ പ്രണവ് മോഹൻലാലും നടിയും സംവിധായകൻ പ്രിയദര്‍ശൻ-ലിസ്സി ദമ്പതികളുടെ മകളുമായ കല്യാണി പ്രിയദർശനും വിവാഹിതരാകുന്നു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടിയുമായി നടി ലിസ്സി ലക്ഷ്മി രംഗത്ത്. ഇത്തരം പ്രചരണങ്ങൾ വെറും വ്യാജവാർത്തകൾ മാത്രമാണെന്ന് കല്യാണിയുടെ അമ്മ കൂടിയായ ലിസ്സി വ്യക്തമാക്കി.

വിഷു ആശംസകൾ നേർന്നുകൊണ്ട് ലിസ്സി പങ്കുവെച്ച പോസ്റ്റിന് താഴെ, ഇരുവരുടെയും വിവാഹത്തിനായി കാത്തിരിക്കുന്നു എന്ന ആരാധകന്റെ കമന്‍റിനാണ് ലിസ്സി മറുപടി നൽകിയത്."എല്ലാവർക്കും ഐശ്വര്യവും സമൃദ്ധിയും ആരോഗ്യവും സന്തോഷവും നിറഞ്ഞ ഒരു വിഷു ആശംസിക്കുന്നു'' എന്നായിരുന്നു ലിസ്സിയുടെ പോസ്റ്റ്. ഇതിന് താഴെയായിരുന്നു ആരാധകന്‍റെ കമന്‍റ്.'തെറ്റായ വാര്‍ത്ത' എന്നാണ് ഇതിന് ലിസ്സി നൽകിയ മറുപടി.

പ്രണവും കല്യാണിയും വിവാഹിതരാകാൻ പോകുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ കുറച്ചുനാളുകളായി സോഷ്യൽ മീഡിയയിൽ സജീവമാണ്. 'ഹൃദയം', 'വർഷങ്ങൾക്കു ശേഷം' എന്നീ ചിത്രങ്ങളിലെ ഇവരുടെ ഓൺ-സ്ക്രീൻ കെമിസ്ട്രി പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടിയിരുന്നു. ഇതാണ് പലപ്പോഴും ഇത്തരം ഗോസിപ്പുകൾക്ക് വഴിമാറുന്നത്. നിലവിൽ പുതിയ സിനിമകളുടെ തിരക്കുകളിലാണ് കല്യാണി പ്രിയദർശൻ. കുട്ടിക്കാലം മുതലേ അടുത്ത സുഹൃത്തുക്കളാണെന്നും ഇരുകുടുംബങ്ങളും തമ്മിൽ വലിയ ആത്മബന്ധമാണുള്ളതെന്നും നേരത്തെ തന്നെ കല്യാണി തുറന്നുപറഞ്ഞിട്ടുണ്ട്. പ്രണവിനെ താൻ 'അപ്പു' എന്നാണ് സ്നേഹത്തോടെ വിളിക്കുന്നതെന്ന് കല്യാണി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

സിനിമകളിൽ പ്രണയിതാക്കളായി അഭിനയിക്കുമ്പോഴും ജീവിതത്തിൽ തങ്ങൾക്കിടയിലുള്ളത് ഒരു സഹോദര തുല്യമായ ബന്ധമാണെന്നാണ് കല്യാണി പറയുന്നത്. പ്രണവ് ഊട്ടിയിൽ പഠിക്കുന്ന സമയത്ത് അവധിക്കാലങ്ങളിൽ ഒത്തുചേരാറുണ്ടായിരുന്ന ഓര്‍മകളും താരം പങ്കുവച്ചിരുന്നു.

Kalyani Priyadarshan's mother Lissy shuts down rumours of her wedding to Mohanlal's son Pranav

TAGS :

Next Story