Quantcast

'ഇന്ത്യൻ 2' ൽ അവസാനിക്കില്ല, മൂന്നാം ഭാഗവും പൂർത്തിയായെന്ന് കമൽ ഹാസൻ

മണിരത്നത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന തഗ് ലൈഫ്, പ്രഭാസ് നായകനാകുന്ന കൽക്കി എന്നീ ചിത്രങ്ങളുടെ അപ്ഡേറ്റും കമൽ ഹാസൻ നൽകുന്നുണ്ട്.

MediaOne Logo

Web Desk

  • Updated:

    2024-03-25 07:31:25.0

Published:

25 March 2024 12:53 PM IST

Kamal Haasan
X

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കമൽ ഹാസൻ ചിത്രമാണ് 'ഇന്ത്യൻ 2'. ശങ്കറിന്റെ സംവിധാനത്തില്‍ കമല്‍ ഹാസന്‍ നായകനായി 1996 ല്‍ പുറത്തിറങ്ങിയ 'ഇന്ത്യൻ' എന്ന ചിത്രത്തിന്റെ സീക്വൽ പ്രഖ്യാപിച്ചത് 2018ലായിരുന്നു. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച് വൻ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് കമൽ ഹാസൻ.

ഇന്ത്യൻ രണ്ടാം ഭാഗത്തിൽ അവസാനിക്കില്ലെന്നും ഒരു മൂന്നാം ഭാഗം ഉണ്ടാകുമെന്നുമാണ് താരത്തിന്റെ വെളിപ്പെടുത്തൽ. മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയെന്നും കമല്‍ ഹാസന്‍ ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യൻ 2ന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നുവരികയാണെന്നും ഇതിനുശേഷം മൂന്നാം ഭാ​ഗത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ പ്രവർത്തനങ്ങളിലേക്ക് കടക്കുമെന്നുമാണ് കമൽ ഹാസൻ പറയുന്നത്.

സേനാപതി എന്ന കഥാപാത്രമായാണ് കമൽഹാസൻ ചിത്രത്തിൽ എത്തുന്നത്. എസ്.ജെ. സൂര്യ, സിദ്ധാർത്ഥ്, കാജൽ അ​ഗർവാൾ, പ്രിയാ ഭവാനി ശങ്കർ, രാകുൽപ്രീത് തുടങ്ങി മികച്ച താരനിര തന്നെ 'ഇന്ത്യൻ 2'ൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ഒരു ​ഗ്ലിംപ്സ് വീഡിയോ അണിയറപ്രവർത്തകർ നേരത്തേ പുറത്തുവിട്ടിരുന്നു.

മണിരത്നത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന തഗ് ലൈഫ്, പ്രഭാസ് നായകനാകുന്ന കൽക്കി എന്നീ ചിത്രങ്ങളുടെ അപ്ഡേറ്റും കമൽ ഹാസൻ നൽകുന്നുണ്ട്. തഗ് ലൈഫിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. കമൽ ഹാസനൊപ്പം വൻ താരനിര തന്നെ തഗ് ലൈഫിലെത്തുന്നുണ്ട്. കൽക്കിയിലേത് അതിഥി വേഷമാണെന്നും താരം കൂട്ടിച്ചേർത്തു. പ്രഭാസിനോടൊപ്പം അമിതാഭ് ബച്ചന്‍, ദീപിക പദുകോണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍ തുടങ്ങി മുൻനിര താരങ്ങൾ പ്രധാനവേഷത്തിലെത്തുന്ന ചിത്രം നാഗ് അശ്വിനാണ് സംവിധാനം ചെയ്യുന്നത്.

TAGS :

Next Story