നടനും ഉര്‍വശിയുടെയും കൽപനയുടെയും സഹോദരനുമായ കമൽ റോയ് അന്തരിച്ചു
ചെന്നൈയിലായിരുന്നു അന്ത്യം

ചെന്നൈ: സിനിമ, സീരിയൽ നടനും കല്പന-ഉർവശി-കലാരഞ്ജിനിമാരുടെ സഹോദരനുമായ കമൽ റോയ് അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം.ഭാര്യയും ഒരു മകനുമുണ്ട്.
സായൂജ്യം, അന്തപ്പുരം , കോളിളക്കം’, മഞ്ഞ്, കിങ്ങിണി, യുവജനോത്സവം , കല്യാണസൗഗന്ധികം, വാചാലം, ശോഭനം, ദ് കിങ് മേക്കർ ലീഡർ തുടങ്ങിയ ചിത്രങ്ങളിലും നടി വിനയ പ്രസാദ് മുഖ്യവേഷമിട്ട 'ശാരദ' പോലുള്ള ഒട്ടേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട് .
ചവറ വി.പി നായരുടെയും വിജയലക്ഷ്മിയുടെയും മകനാണ്. പരേതനായ നടൻ നന്ദുവിന്റേയും ( ലയനം ) സഹോദരനാണ്. മോഹൻലാലും ഉർവശിയും വേഷമിട്ട യുവജനോത്സവം എന്ന സിനിമയിൽ കമൽ റോയ് പാടി അഭിനയിച്ച ഇന്നുമെന്‍റെ കണ്ണുനീരിൽ... എന്ന ഗാനവും ഗാനരംഗവും പ്രശസ്തമാണ്.
Next Story
Adjust Story Font
16

