Quantcast

'ആർത്തു ചിരിക്കാൻ' കനകം കാമിനി കലഹത്തിന്‍റെ പുതിയ ടീസര്‍

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാള്‍ ഒരുക്കുന്ന ചിത്രമാണ് കനകം കാമിനി കലഹം

MediaOne Logo

Web Desk

  • Published:

    27 Oct 2021 12:31 PM IST

ആർത്തു ചിരിക്കാൻ കനകം കാമിനി കലഹത്തിന്‍റെ പുതിയ ടീസര്‍
X

നിവിന്‍ പോളിയും ഗ്രേസ് ആന്‍റണിയും ഒന്നിക്കുന്ന കനകം കാമിനി കലഹത്തിന്‍റെ സ്നീക്ക് പീക്ക് വീഡിയോ പുറത്തിറങ്ങി. 'ആർത്തു ചിരിക്കാൻ, ആഘോഷിക്കാൻ കലഹം പലവിധം ഇവിടെ സുലഭം' എന്ന ക്യാപ്ഷനൊപ്പമാണ് ടീസർ എത്തിയിരിക്കുന്നത്. അടിക്കുറിപ്പ് പോലെ ചിരിക്കാനുള്ള ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ വീഡിയോയിലുണ്ട്.

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാള്‍ ഒരുക്കുന്ന ചിത്രമാണ് കനകം കാമിനി കലഹം. ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെയാണ് ചിത്രത്തിന്‍റെ റിലീസ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ വേൾഡ് പ്രിമിയറായെത്തുന്ന ആദ്യ മലയാള ചിത്രം എന്ന പ്രത്യേകതയും 'കനകം കാമിനി കലഹം' എന്ന ചിത്രത്തിനുണ്ട്.



TAGS :

Next Story