'ഹലോ... തിരിച്ചെത്തിയതിൽ സന്തോഷം'; കങ്കണ വീണ്ടും ട്വിറ്ററിൽ

തുടർച്ചയായി നിയമ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി 2021 മെയിലാണ് കങ്കണയുടെ അക്കൗണ്ട് ട്വിറ്റർ അധികൃതർ സസ്‌പെൻഡ് ചെയ്തത്

MediaOne Logo

Web Desk

  • Updated:

    2023-01-24 13:18:48.0

Published:

24 Jan 2023 1:04 PM GMT

Kangana Ranaut, Twitter,
X

നിയമ ലംഘനങ്ങളുടെ പേരില്‍ സസ്‌പെന്റ് ചെയ്ത തന്‍റെ ട്വിറ്റർ ആക്കൗണ്ട് വീണ്ടെടുത്ത് ബോളിവുഡ് നടി കങ്കണ റണാവത്ത്. തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെന്ന് നടി ട്വിറ്റർ പേജിൽ കുറിച്ചു. പോസിറ്റിട്ടതിനു പിന്നാലെ നിരവധി സെലിബ്രിറ്റികളാണ് കങ്കണയെ സ്വാഗതം ചെയ്ത് രംഗത്തെത്തിയത്.

പോസ്റ്റിനു പിന്നാലെ 'അടിയന്തരാവസ്ഥ' യുടെ ചിത്രീകരണം വിജയകരമായി പൂർത്തിയായി' എന്ന തലക്കെട്ടോടെ പുതിയ സിനിമയുടെ ചിത്രീകരണ വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.

തുടർച്ചയായി നിയമ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി 2021 മെയിലാണ് കങ്കണയുടെ അക്കൗണ്ട് ട്വിറ്റർ അധികൃതർ സസ്‌പെൻഡ് ചെയ്തത്. സമൂഹമാധ്യമ കമ്പനിയായ ട്വിറ്ററിൻറെ നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെ ശതകോടീശ്വരൻ ഇലോൺ മസ്‌കിനോട് അക്കൗണ്ട് തിരിച്ചുതരണമെന്ന ആവശ്യം നടി നേരത്തെ ഉന്നയിരുന്നു. ട്വിറ്ററിലെ ഇടത് ആഭിമുഖ്യമുള്ള സ്റ്റാഫുകളാണ് കങ്കണയുടെ ട്വിറ്റർ അക്കൗണ്ട് സസ്‌പെൻഡ് ചെയ്തതെന്ന് ഒരു ഉപയോക്താവ് കുറിച്ചിരുന്നു. ഇതിൻറെ സ്‌ക്രീൻ ഷോട്ട് പങ്കുവെച്ചായിരുന്നു കങ്കണ ആവശ്യം മുന്നോട്ടുവെച്ചിരുന്നുത്.

TAGS :

Next Story