Quantcast

ബാക്ക് ഫ്ലിപ്പിനിടെ കന്നഡ നടന്‍ ദിഗന്തിന് ഗുരുതര പരിക്ക്; വിമാന മാര്‍ഗം ആശുപത്രിയിലെത്തിച്ചു

ഗോവയില്‍ കുടുംബവുമൊന്നിച്ച് അവധി ആഘോഷിക്കുകയായിരുന്നു ദിഗന്ത്

MediaOne Logo

ijas

  • Updated:

    2022-06-22 02:02:22.0

Published:

22 Jun 2022 1:59 AM GMT

ബാക്ക് ഫ്ലിപ്പിനിടെ കന്നഡ നടന്‍ ദിഗന്തിന് ഗുരുതര പരിക്ക്; വിമാന മാര്‍ഗം ആശുപത്രിയിലെത്തിച്ചു
X

പനാജി: ഗോവയില്‍ വെച്ച് ബാക്ക് ഫ്ലിപ്പിനിടെ കന്നഡ നടൻ ദിഗന്തിന് പരിക്ക്. അപകടത്തിന് ശേഷം ഉടനെ തന്നെ താരത്തെ വിമാനമാർഗം ബെംഗളൂരുവിലേക്ക് മാറ്റി. ബാക്ക് ഫ്ലിപ്പ് ചെയ്യുന്നതിനിടെ സുഷുമ്നാ നാഡിക്കും കഴുത്തിനും പരിക്കേറ്റതായാണ് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗോവയില്‍ കുടുംബവുമൊന്നിച്ച് അവധി ആഘോഷിക്കുകയായിരുന്നു ദിഗന്ത്.

ബെംഗളൂരിലെ മണിപാല്‍ ആശുപത്രിയില്‍ താരം ഇന്നലെ വൈകിട്ട് എത്തിയതായി ആശുപത്രി അധികൃതര്‍ പത്ര കുറിപ്പില്‍ അറിയിച്ചു. പ്രശസ്ത സ്‌പൈൻ സർജന്‍ ഡോ. വിദ്യാധര എസിന് കീഴിലാണ് ദിഗന്തിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. താരം പെട്ടെന്ന് തന്നെ സുഖം പ്രാപിക്കാൻ മെഡിക്കൽ സംഘം എല്ലാ ശ്രദ്ധയും നൽകുന്നതായും ആശുപത്രി അധികൃതര്‍ പത്ര കുറിപ്പിലൂടെ പറഞ്ഞു.

സാഹസികതയോടുള്ള ഇഷ്ടത്തിന് പേരുകേട്ട ആളാണ് ദിഗന്ത്. സര്‍ഫിങ്, റോക്ക് ക്ലൈംബിങ്, സൈക്ലിങ് എന്നിവക്ക് പുറമെ സ്കൂബ ട്രൈവിങിലും വിദഗ്ധനാണ് ദിഗന്ത്. ആഗസ്റ്റ് 12ന് തിയറ്ററുകളിലെത്തുന്ന ഗാലിപത 2 ആണ് ദിഗന്തിന്‍റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

TAGS :

Next Story