Quantcast

കന്നഡ നടന്‍ വിജയ് രാഘവേന്ദ്രയുടെ ഭാര്യ സ്പന്ദന ഹൃദയാഘാതം മൂലം അന്തരിച്ചു; മരണം തായ്‍ലാന്‍ഡില്‍ അവധി ആഘോഷിക്കുന്നതിനിടെ

ബാങ്കോക്കിലെ നടപടിക്രമങ്ങൾക്കും ശേഷം, മൃതദേഹം ചൊവ്വാഴ്ച ബെംഗളൂരുവിലേക്ക് കൊണ്ടുപോകും

MediaOne Logo

Web Desk

  • Updated:

    2023-08-07 13:35:54.0

Published:

7 Aug 2023 7:34 AM GMT

Vijay Raghavendra
X

വിജയ് രാഘവേന്ദ്രയും സ്പന്ദനയും

ബാങ്കോക്ക്: കന്നഡ നടന്‍ വിജയ് രാഘവേന്ദ്രയുടെ ഭാര്യ സ്പന്ദന രാഘവേന്ദ്ര (44) അന്തരിച്ചു. തിങ്കളാഴ്ച കുടുംബത്തോടൊപ്പം തായ്‍ലാന്‍ഡില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ഉടന്‍ തന്നെ ബാങ്കോക്കിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

വിജയിന്‍റെയും സ്പന്ദനയുടെയും വിവാഹ വാര്‍ഷികത്തിനു ദിവസങ്ങള്‍ക്കു മുന്‍പാണ് അപ്രതീക്ഷിത വിയോഗം. 2007 ആഗസ്ത് 26നാണ് ഇരുവരും വിവാഹിതരാകുന്നത്. ശൗര്യ എന്നൊരു മകനും ഇവര്‍ക്കുണ്ട്. രക്തസമ്മര്‍ദ്ദം കുറഞ്ഞതാണ് മരണ കാരണമെന്നാണ് റിപ്പോര്‍ട്ട്. ബാങ്കോക്കിലെ നടപടിക്രമങ്ങൾക്കും ശേഷം, മൃതദേഹം ചൊവ്വാഴ്ച ബെംഗളൂരുവിലേക്ക് കൊണ്ടുപോകും. സ്പന്ദന മരിക്കുമ്പോള്‍ തന്‍റെ പുതിയ ചിത്രമായ 'കഡ്ഡ'യുടെ പ്രമോഷന്‍റെ തിരക്കിൽ ബംഗളൂരുവിലായിരുന്നു വിജയ്.

മുന്‍ അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണർ ബി.കെ ശിവറാമിന്‍റെ മകളാണ് സ്പന്ദന. മകളുടെ മൃതദേഹം തിരികെ കൊണ്ടുവരാൻ അദ്ദേഹം ബാങ്കോക്കിലേക്ക് പോയതായി റിപ്പോർട്ടുണ്ട്. പൊതുവെ മാധ്യമങ്ങളില്‍ നിന്നും അകലം പാലിച്ചിരുന്ന സ്പന്ദന 2016ല്‍ പുറത്തിറങ്ങിയ അപൂര്‍വ എന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സ്പന്ദനയുടെ മരണവുമായി ബന്ധപ്പെട്ട് നടനും മറ്റു മറ്റ് കുടുംബാംഗങ്ങളും ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല.

TAGS :

Next Story