Quantcast

ഇതെന്താ ആക്ഷന്‍ കോമഡിയോ ?; കിടിലന്‍ ഫൈറ്റുമായി മഞ്ജു വാര്യര്‍, സന്തോഷ് ശിവന്‍ ചിത്രം ജാക്ക് ആന്‍ഡ് ജില്‍ ട്രെയ്‌ലര്‍ പുറത്തുവിട്ട് കരണ്‍ ജോഹര്‍

MediaOne Logo

Web Desk

  • Updated:

    2022-05-03 15:19:29.0

Published:

3 May 2022 3:17 PM GMT

ഇതെന്താ ആക്ഷന്‍ കോമഡിയോ ?; കിടിലന്‍ ഫൈറ്റുമായി മഞ്ജു വാര്യര്‍, സന്തോഷ് ശിവന്‍ ചിത്രം ജാക്ക് ആന്‍ഡ് ജില്‍ ട്രെയ്‌ലര്‍ പുറത്തുവിട്ട് കരണ്‍ ജോഹര്‍
X

കൊച്ചി: ഒരിടവേളക്ക് ശേഷം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്‍ എന്ന സിനിമയുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറാണ് ട്രെയ്‌ലര്‍ പുറത്തിറക്കിയത്.

കോമഡിയും ആക്ഷനും ഫാന്റസിയും ഒരേപോലെ കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സയന്‍സ് ഫിക്ഷന്‍ കോമഡി ആക്ഷന്‍ ആയിട്ടാണ് ചിത്രം എത്തുന്നത്. മഞ്ജു വാര്യരുടെ കിടിലന്‍ ആക്ഷന്‍ രംഗങ്ങളാണ് ട്രെയ്‌ലറില്‍ ഉള്ളത്.

ഗോകുലം ഗോപാലന്‍, സന്തോഷ് ശിവന്‍, എം പ്രശാന്ത് ദാസ് എന്നിവര്‍ ചേര്‍ന്നാണ് ജാക്ക് ആന്‍ഡ് ജില്‍ നിര്‍മ്മിച്ചിരിക്കുന്നത്. സന്തോഷ് ശിവന്‍, അജില്‍ എസ്. എം, സുരേഷ് രവീന്ദ്രന്‍ എന്നിവരാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

മഞ്ജു വാര്യര്‍, സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ്, കാളിദാസ് ജയറാം, അജു വര്‍ഗീസ്, സേതുലക്ഷ്മി, ഷായ്‌ലി കിഷന്‍, എസ്ഥേര്‍ അനില്‍ തുടങ്ങിയ മികച്ചൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുമുണ്ട്.

ബി.കെ. ഹരിനാരായണനും റാം സുന്ദരും വരികള്‍ എഴുതിയ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് റാം സുരേന്ദറും ഗോപി സുന്ദറും ജേക്സ് ബിജോയിയും ചേര്‍ന്നാണ്.

സംഭാഷണം: വിജീഷ് തോട്ടിങ്ങല്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: രാജേഷ് മേനോന്‍, വിനോദ് കാലടി, നോബിള്‍ ഏറ്റുമാനൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍സ്: ജയറാം രാമചന്ദ്രന്‍, സിദ്ധാര്‍ഥ് എസ്. രാജീവ്, മഹേഷ് ഐയ്യര്‍, അമിത് മോഹന്‍ രാജേശ്വരി, അജില്‍ എസ്. എം, അസോസിയേറ്റ് ഡയറക്ടര്‍: കുക്കു സുരേന്ദ്രന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അലക്സ് ഇ. കുര്യന്‍, ആര്‍ട്ട് ഡയറക്ടര്‍: അജയന്‍ ചാലിശ്ശേരി,

എഡിറ്റര്‍: രഞ്ജിത് ടച്ച് റിവര്‍, വി.എഫ്.എക്‌സ് ഡയറക്ടര്‍ & ക്രീയേറ്റീവ് ഹെഡ്: ഫൈസല്‍, സൗണ്ട് ഡിസൈന്‍: വിഷ്ണു പി.സി, അരുണ്‍ എസ്. മണി, (ഒലി സൗണ്ട് ലാബ്), സ്റ്റില്‍സ് :ബിജിത്ത് ധര്‍മടം, ഡിസൈന്‍സ്: ആന്റണി സ്റ്റീഫന്‍, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോണി വെള്ളത്തൂവല്‍, ഡിസ്ട്രിബൂഷന്‍ ഹെഡ്: പ്രദീപ് മേനോന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: അനൂപ് സുന്ദരന്‍, പി.ആര്‍.ഒ: വാഴൂര്‍ ജോസ്, ഏ. എസ്. ദിനേഷ്, ആതിര ദില്‍ജിത്ത്.

TAGS :

Next Story