Quantcast

കരീന കപൂറും പൃഥ്വിരാജും ഒന്നിക്കുന്ന 'ദായ്‌റ'യുടെ പുതിയ പോസ്റ്റര്‍ പുറത്ത്; ട്രെയിലര്‍ ആഗസ്റ്റ് 31ന്

കുറ്റാന്വേഷണ വിഭാഗത്തില്‍പ്പെടുന്ന ചിത്രം യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു

MediaOne Logo

Web Desk

  • Published:

    25 Aug 2026 3:48 PM IST

കരീന കപൂറും പൃഥ്വിരാജും ഒന്നിക്കുന്ന ദായ്‌റയുടെ പുതിയ പോസ്റ്റര്‍ പുറത്ത്; ട്രെയിലര്‍ ആഗസ്റ്റ് 31ന്
X

കരീന കപൂര്‍ ഖാനും പൃഥിരാജ് സുകുമാരനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ദായ്‌റ എന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്ത്. ക്രൈം സീന്‍ ടേപ്പുകള്‍ക്ക് നടുവില്‍ കരീനയും പൃഥ്വിരാജും പരസ്പരം പുറംതിരിഞ്ഞു നില്‍ക്കുന്നതായിട്ടാണ് പോസ്റ്ററിലുള്ളത്. പശ്ചാത്തലത്തില്‍ കാണുന്ന അവ്യക്തമായ മുഖം ചിത്രത്തിലെ ദുരൂഹത ഇരട്ടിയാക്കുന്നു. ഇരുതാരങ്ങളുടെയും കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ചും സിനിമയുടെ ചുരുളഴിയാത്ത രഹസ്യങ്ങളെക്കുറിച്ചുമുള്ള ആകാംക്ഷയാണ് പോസ്റ്റര്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്.

കരീന കപൂര്‍ ഖാനും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ദായ്‌റ. കുറ്റാന്വേഷണ വിഭാഗത്തില്‍പ്പെടുന്ന ചിത്രം യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ദേശീയ അവാര്‍ഡ് ജേതാവായ മേഘ്‌ന ഗുല്‍സാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. യാഷ് കേസ്‌വാനി, സീമ അഗര്‍വാള്‍, മേഘ്‌ന ഗുല്‍സാര്‍ എന്നിവര്‍ ചേര്‍ന്നാണ് രചന. ആഗസ്റ്റ് 31ന് ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവിടുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. സെപ്തംബര്‍ 18ന് ചിത്രം തീയേറ്ററുകളിലെത്തും.

TAGS :

Next Story