Quantcast

അതിഥികൾക്ക് രഹസ്യകോഡ്, മൊബൈൽ പാടില്ല; കനത്ത സുരക്ഷയിൽ കൗശൽ- കത്രീന മിന്നുകെട്ട്

വിവാഹത്തിന് 120 അതിഥികളാണ് എത്തുക. ജില്ലാ ഭരണകൂടം എല്ലാവര്‍ക്കും കൊവിഡ് ടെസ്റ്റ് നടത്തിയേക്കും.

MediaOne Logo

Web Desk

  • Updated:

    2021-12-07 13:04:50.0

Published:

7 Dec 2021 12:53 PM GMT

അതിഥികൾക്ക് രഹസ്യകോഡ്, മൊബൈൽ പാടില്ല; കനത്ത സുരക്ഷയിൽ കൗശൽ- കത്രീന മിന്നുകെട്ട്
X

കനത്ത സുരക്ഷയിൽ ബോളിവുഡ് താരങ്ങളായ വിക്കി കൗശൽ- കത്രീനകൈഫ് വിവാഹം. ജയ്പൂരിലെ ഫോർട്ട് ബാർവാരയിലെ സിക്‌സ് സെൻസസ് റിസോർട്ടിൽ വെച്ചാണ് വിവാഹം. സംഗീത്, മെഹന്ദി ആഘോഷങ്ങൾക്കൊടുൽ വ്യാഴാഴ്ചയാണ് വിഹാഹച്ചടങ്ങ്. മൂന്ന് ദിവസത്തെ ചടങ്ങുകൾക്കായി കത്രീനയും വിക്കിയും ജയ്പൂരിലേക്ക് പുറപ്പെട്ടു.

ചടങ്ങുകളെല്ലാം രഹസ്യമായി നടത്താനാണ് വിക്കി- കത്രീന ജോഡികളുടെ തീരുമാനം. നേരത്തെ നൽകിയിരിക്കുന്ന രഹസ്യകോഡുമായി മാത്രമെ വിവാഹ സ്ഥലത്തേക്ക് അതിഥികൾക്ക് എത്തിച്ചേരാൻ സാധിക്കൂ. ഈ രഹസ്യകോഡ് പുറത്ത് പറയില്ലെന്ന ഉടമ്പടിയിലും അതിഥികൾ ഒപ്പുവെയ്ക്കണം. റിസോർട്ടിനുള്ളിലേക്ക് ഫോൺ കൊണ്ടുപോവാനോ ഫോട്ടോ എടുക്കാനോ പാടില്ല. സൽമാൻ ഖാന്റെ ബോഡിഗാർഡ് ഗുർമീത് സിങ്ങിന്റെ സംഘവും പ്രത്യേക സുരക്ഷയൊരുക്കും.

കൊവിഡ് പ്രോട്ടോക്കോള്‍ വിവാഹത്തിന് നിര്‍ബന്ധമായും പാലിക്കുമെന്ന് ഉറപ്പുവരുത്താനാണ് സംസ്ഥാന സർക്കാരിന്റെ നീക്കം. വിവാഹത്തിന് 120 അതിഥികളാണ് എത്തുക. ജില്ലാ ഭരണകൂടം എല്ലാവര്‍ക്കും കൊവിഡ് ടെസ്റ്റ് നടത്തിയേക്കും.

TAGS :

Next Story