Quantcast

34 വർഷത്തെ സസ്പെൻസിന് അവസാനം; കൗരവരിലെ മമ്മൂട്ടിയുടെ മകളെ വെളിപ്പെടുത്തി ജോഷി

ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം വരെ പ്രക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയാണ് അവസാനിച്ചത്

MediaOne Logo
34 വർഷത്തെ സസ്പെൻസിന് അവസാനം; കൗരവരിലെ മമ്മൂട്ടിയുടെ മകളെ വെളിപ്പെടുത്തി ജോഷി
X

ലോഹിതദാസിന്റെ രചനയിൽ ജോഷി സംവിധാനം ചെയ്ത ചിത്രമാണ് 1992ൽ പുറത്തിറങ്ങിയ കൗരവർ. മലയാളികൾക്കാർക്കും അങ്ങനെയൊന്നും മറക്കാൻ സാധിക്കില്ല ഈ ചിത്രം. മമ്മൂട്ടി, തിലകൻ, മുരളി‌ തുടങ്ങി നിരവധി താരനിരതന്നെ അണിനിരന്ന ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം വരെ പ്രക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയാണ് അവസാനിച്ചത്. സംവിധാന മികവ്, മികച്ച തിരക്കഥ, മികവുറ്റ അഭിനയ പ്രതിഭകൾ എന്നിവയാൽ സമ്പന്നവുമാണ് ചിത്രം.

മൂന്നു മക്കളില്‍ തന്റേത് ആരാണ് എന്ന സങ്കടത്തില്‍ ' മുത്ത് മണി തൂവൽ തരാം എന്ന പാട്ട് പാടിയ മമ്മൂട്ടിയുടെ ആന്റണി എന്ന കഥാപാത്രം ഒരിക്കലും മലയാളികൾക്ക് മറക്കാൻ സാധിക്കില്ല. ചിത്രത്തിന്റെ വലിയൊരു സസ്പെൻസാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.മൂന്നു പെൺകുട്ടികളിൽ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകൾ ആരാണ് എന്നതാണ് ഇന്നും ആരാധകർ ചോദിക്കുന്ന ചോദ്യം. എന്നാൽ ചിത്രം ഇറങ്ങി അന്നു തൊട്ട് ഇന്നോളം അതൊരു ചോദ്യമായി തന്നെ അവശേഷിക്കുന്നു. പല അഭിമുഖങ്ങളിലും സംവിധായകൻ ജോഷിയോ തിരക്കഥാകൃത്ത് ലോഹിതദാസോ ഇതുവരെ അതേപ്പറ്റി ഒന്നും ഇതുവരെ പറഞ്ഞിട്ടില്ല. എന്നാൽ മൂന്ന് പെൺകുട്ടികളിൽ ആരാണ് മമ്മൂട്ടിയുടെ മക​ൾ എന്ന് 34 വർഷങ്ങൾക്കിപ്പുറം ജോഷി വെളിപ്പെടുത്തിയിരിക്കുകയാണ്.

വിഷ്ണുവർധൻ കുത്തേറ്റുവീഴുമ്പോഴും മരിക്കുന്നതിനു മുമ്പ് ആശുപത്രിയിൽവച്ചും മമ്മൂട്ടി അയാളോട് ഇക്കാര്യം ചോദിക്കുന്നുണ്ട്. താൻ വേർതിരിച്ച് കണ്ടിട്ടില്ലെന്നും മൂന്നുപേരും ഒരുപോലെയാണെന്നുമായിരുന്നു ഉത്തരം. ചിത്രത്തിന്റെ ക്ലൈമാക്സിൽ മുരളി ഉത്തരം കണ്ടെത്തുന്നുണ്ടെങ്കിലും മുരളിയെ മമ്മൂട്ടി പറയാൻ അനുവദിക്കാതിരിക്കുകയായിരുന്നു. എന്നാൽ ഏതുകുട്ടിയാണ് മമ്മൂട്ടിയുടെ മകൾ എന്ന കാര്യത്തിൽ ജോഷിയും ലോഹിതദാസും കൂടി അന്നേ തീരുമാനം എടുത്തിരുന്നു.

ശ്രീക്കുട്ടി, നന്ദിനിക്കുട്ടി, പാറുക്കുട്ടി എന്നിങ്ങനെയാണ് അവരുടെ പേരുകൾ. ആദ്യത്തെയും അവസാനത്തെയും കുട്ടികൾക്ക് നീണ്ട മുഖവും നടുവിലുള്ള നന്ദിനിക്കുട്ടിക്കു മാത്രം വട്ടമുഖവുമാണ്. ഒടുവിൽ മൂന്നുപേരെയും താരതമ്യം ചെയ്ത ശേഷം രുദ്ര അവതരിപ്പിച്ച ശ്രീക്കുട്ടി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടിയുടെ മകളായി കണ്ടെത്തുന്നത്. രൂപം കൊണ്ട് പ്രേക്ഷകർ തന്നെ തിരിച്ചറിയട്ടെയെന്നായിരുന്നു അവർ തീരുമാനിച്ചിരുന്നത്. ഇക്കാര്യം മമ്മൂട്ടിയോടും പറയാതെ തന്നെ രഹസ്യമാക്കി വെക്കുകയായിരുന്നു.

TAGS :

Next Story