Quantcast

'ഖസാക്കിന്‍റെ ഇതിഹാസം, ആന്‍റി ക്രൈസ്റ്റ്'; മമ്മൂട്ടി-ലിജോ കൂട്ടുക്കെട്ടില്‍ ഉപേക്ഷിച്ച സിനിമകള്‍, കാരണം വെളിപ്പെടുത്തി സാന്ദ്ര തോമസ്

'ആന്‍റി ക്രൈസ്റ്റില്‍ നരച്ച മുടിയൊക്കെയായി താടി വെച്ച, പ്രായമായ കഥാപാത്രമായിരുന്നു മമ്മൂട്ടി. ജൂഡോ ചെയ്യുന്ന പള്ളീലച്ചനായിരുന്നു അദ്ദേഹം'

MediaOne Logo

ijas

  • Updated:

    2022-01-03 15:49:47.0

Published:

3 Jan 2022 3:39 PM GMT

ഖസാക്കിന്‍റെ ഇതിഹാസം, ആന്‍റി ക്രൈസ്റ്റ്; മമ്മൂട്ടി-ലിജോ കൂട്ടുക്കെട്ടില്‍ ഉപേക്ഷിച്ച സിനിമകള്‍, കാരണം വെളിപ്പെടുത്തി സാന്ദ്ര തോമസ്
X

മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുക്കെട്ടിലെ ഖസാക്കിന്‍റെ ഇതിഹാസം, ആന്‍റി ക്രൈസ്റ്റ് എന്നീ സിനിമകള്‍ ഉപേക്ഷിച്ചതിന്‍റെ കാരണം വെളിപ്പെടുത്തി നിര്‍മാതാവ് സാന്ദ്ര തോമസ്. ആന്‍റി ക്രൈസ്റ്റ് എന്ന സിനിമ ലിജോ ആദ്യം പറഞ്ഞപ്പോള്‍ നിര്‍മ്മിക്കാമെന്ന് സമ്മതിച്ചതായും പിന്നീട് മനസ്സില്‍ നെഗറ്റീവ് എനര്‍ജി തോന്നിയതിനാലാണ് ഉപേക്ഷിച്ചതെന്നും സാന്ദ്ര പറഞ്ഞു.

ഖസാക്കിന്‍റെ ഇതിഹാസം എന്ന ഒ.വി വിജയന്‍റെ പുസ്തകത്തെ അധികരിച്ച് മമ്മൂട്ടിയെ നായകനാക്കി സിനിമ തീരുമാനിച്ചിരുന്നതായും അവസാന നിമിഷം കഥയുടെ അവകാശ പ്രശ്നങ്ങളെ തുടര്‍ന്ന് ഒഴിവാക്കേണ്ടിവന്നതായും സാന്ദ്ര വെളിപ്പെടുത്തി. മമ്മൂട്ടിക്ക് വലിയ താല്‍പര്യമുള്ള ചിത്രമായിരുന്നു ഖസാക്കിന്‍റെ ഇതിഹാസമെന്നും മമ്മൂട്ടി ഖസാക്കിന്‍റെ ഇതിഹാസം വായിച്ച് തസ്രാക്കിലൊക്കെ പോയിരുന്നതായും സാന്ദ്ര പറഞ്ഞു.

സാന്ദ്ര തോമസിന്‍റെ വാക്കുകള്‍:

ആന്‍റി ക്രൈസ്റ്റ് എന്‍റെയൊരു ഡ്രീം പ്രൊജക്ടായിരുന്നു. ലാലേട്ടന്‍റെ കൂടെ ഒരു പടം ചെയ്തു. പിന്നീടുള്ള ഏറ്റവും വലിയ ആഗ്രഹമായിരുന്നു മമ്മൂക്കയുടെ കൂടെ ഒരു പടം ചെയ്യുകയെന്നത്. സിനിമ കണ്ടുതുടങ്ങുന്ന പ്രായത്തിലുള്ള മുഖങ്ങള്‍, എന്നെ സംബന്ധിച്ച് ലാലേട്ടന്‍, മമ്മൂക്ക. അതു കൊണ്ട് അവരുടെ കൂടെ സിനിമ ചെയ്യുകയെന്നതാണ് സിനിമയില്‍ വന്നപ്പോഴുള്ള ഏറ്റവും വലിയ ആഗ്രഹം. അതേ പോലെ ഞാന്‍ കേട്ട ആദ്യ സിനിമയായിരുന്നു ആമേന്‍. ലിജോയുടെ കൂടെ പടം ചെയ്യാന്‍ പറ്റി, അഭിനയിച്ചു. ലിജോ നല്ലയൊരു ഫ്രണ്ടായിരുന്നു. നമ്മള്‍ എല്ലാ കാര്യങ്ങളും അങ്ങോട്ടുമിങ്ങോട്ടും ഡിസ്കസ് ചെയ്യും. ലിജോയുടെ കൂടെ പടം ചെയ്യുകയെന്നത് വലിയ ആഗ്രഹമായിരുന്നു. എനിക്ക് ലിജോയുടെ കൂടെ ഒരു ലവ് സ്റ്റോറി ചെയ്യാനായിരുന്നു ആഗ്രഹം. ലിജോ ആദ്യം വന്നിട്ട് പറഞ്ഞത് 'കല്യാണം' എന്ന സിനിമയായിരുന്നു. ആ പടം ഡ്രോപ് ചെയ്തു. രണ്ടാമത് ലിജോ പറഞ്ഞ പടമായിരുന്നു ആന്‍റെ ക്രൈസ്റ്റ്. ആന്‍റി ക്രൈസ്റ്റ് ലിജോ പറഞ്ഞതായത് കൊണ്ട് ഞാന്‍ ഒ.കെ പറഞ്ഞു. അതിന്‍റെ കോണ്‍സെപ്റ്റ് എനിക്ക് ഭയങ്കര ഇഷ്ടമായി. പക്ഷേ നെഗറ്റീവ് എനര്‍ജി എല്ലാവരിലേക്കും സ്‌പ്രെഡ് ചെയ്യുമെന്ന ഒരു ചിന്ത കാരണം ആ സിനിമ വേണ്ടെന്ന് വെച്ചു. എനര്‍ജിയില്‍ വിശ്വസിക്കുന്ന ആളാണ് ഞാന്‍. പോസിറ്റീവ് എനര്‍ജി, നെഗറ്റീവ് എനര്‍ജി അതിലൊക്കെ ഞാന്‍ വിശ്വസിക്കുന്നുണ്ട്. മമ്മൂക്ക ലിജോ കോമ്പിനേഷനിലൊരു സിനിമ എന്നത് എന്‍റെ ആഗ്രഹമായിരുന്നു.

മമ്മൂക്ക-ലിജോ കോമ്പിനേഷനില്‍ ഞങ്ങള്‍ ആദ്യം ചെയ്യാനിരുന്നത് ഖസാക്കിന്‍റെ ഇതിഹാസമായിരുന്നു. ഖസാക്കിന്‍റെ ഇതിഹാസം ചെയ്യാനായി മമ്മൂക്കയെ മീറ്റ് ചെയ്തു. പക്ഷേ എല്ലാ ശരിയായി വന്നപ്പോള്‍ അതിന്‍റെ റൈറ്റ്സിന്‍റെ കാര്യത്തില്‍ പ്രശ്നം വന്നു. അത് ഡ്രോപ്പായി. ഒ.വി വിജയന്‍റെ മകനായിരുന്നു റൈറ്റ്സ്. അത് ചെറിയ പ്രശ്നം വന്നു ഡ്രോപായി. മമ്മൂക്കയും എക്സൈറ്റഡായിരുന്നു. മമ്മൂക്ക ഖസാക്കിന്‍റെ ഇതിഹാസം വായിച്ച് തസ്രാക്കിലൊക്കെ പോയിട്ടുണ്ട്.

ഇതിന്‍റെ അടുത്ത പ്രൊജക്ടായിരുന്നു ആന്‍റി ക്രൈസ്റ്റ്. എനിക്ക് ഭയങ്കര നെഗറ്റീവ് എനര്‍ജി ആയിതോന്നി. ഒമന്‍(The Omen) സിനിമ പോലെയൊക്കെ ആയിരുന്നു. അത് പോലെയൊരു സബ്ജെക്ടായിരുന്നു. ഇത് ഇറങ്ങിയിരുന്നെങ്കില്‍ സൂപ്പര്‍ഹിറ്റാവുമായിരുന്നു, ഗംഭീര തിയറ്റര്‍ എക്സ്പീരിയന്‍സാവുമായിരുന്നു.

കസബയുടെ ലൊക്കേഷനില്‍ പോയാണ് ഈ ചിത്രത്തിന്‍റെ കഥ പറയുന്നത്. ആന്‍റി ക്രൈസ്റ്റില്‍ നരച്ച മുടിയൊക്കെയായി താടി വെച്ച, പ്രായമായ കഥാപാത്രമായിരുന്നു മമ്മൂട്ടി. ജൂഡോ ചെയ്യുന്ന പള്ളീലച്ചനായിരുന്നു അദ്ദേഹം. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കായിരുന്നു. ലിജോയ്ക്ക് മമ്മൂട്ടിയോട് സിനിമയെ പറ്റി പറയാന്‍ പേടിയായിരുന്നു. പക്ഷേ ഞാന്‍ സംസാരിച്ചപ്പോള്‍ അതിനെന്താ ചെയ്യാമല്ലോ എന്നാണ് മമ്മൂട്ടി പറഞ്ഞത്. ലിജോ അപ്പോള്‍ സൈഡില്‍ നിന്ന് തമ്പ്‌സ് അപ്പ് കാണിച്ചു.

അങ്ങനെ ആന്‍റി ക്രൈസ്റ്റ് ഓണ്‍ ആയി പിന്നീട് എനിക്ക് പടം വേണ്ടാ വേണ്ടായെന്ന് മനസ്സില്‍ തോന്നി അങ്ങനെ ആ പടം ഡ്രോപായി. ഇനി ചെയ്യാനിരിക്കുന്നത് ജൂതന്‍ എന്ന സിനിമയാണ്.

TAGS :

Next Story