ആ ട്വിസ്റ്റല്ലെ അബദ്ധത്തിൽ പറഞ്ഞത്; 'ദൃശ്യം 3' ക്ലൈമാക്സിനെക്കുറിച്ച് ഗണേശ് കുമാറിൻ്റെ വെളിപ്പെടുത്തൽ
ദൃശ്യം മൂന്നാം ഭാഗം ഏപ്രിൽ രണ്ടിന് തിയേറ്ററുകളിലെത്തുകയാണ്

- Published:
1 March 2026 5:36 PM IST

'ദൃശ്യം' പോലെ മലയാളികളെ ഞെട്ടിച്ച മറ്റൊരു സിനിമയുണ്ടായിരിക്കില്ല. അപ്രതീക്ഷിത ട്വിസ്റ്റുകള്‍ കൊണ്ട് ആസ്വാദകരെ പിടിച്ചിരുത്തുക മാത്രമല്ല, അതിൻ്റെ തുടർഭാഗങ്ങൾക്കായി മലയാളികളെ പ്രതീക്ഷയോടെ കാത്തിരുത്തി. ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് ആ കാത്തിരിപ്പ് ഇന്ത്യ മുഴുവനുമുണ്ട്. ദൃശ്യം ആദ്യ രണ്ട് ഭാഗങ്ങളുടെയും പ്രധാന ആകര്‍ഷണവും ഇത്തരം ട്വിസ്റ്റുകള്‍ തന്നെയായിരുന്നു. ദൃശ്യം മൂന്നാം ഭാഗം ഏപ്രിൽ രണ്ടിന് ലോകവ്യാപകമായി തിയേറ്ററുകളിലെത്തുകയാണ്. ജീത്തു ജോസഫിൽ നിന്ന് മറ്റൊരു മാജിക്കാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. മോഹൻലാൽ എന്ന നടനിലും ജീത്തു ജോസഫ് എന്ന സംവിധായകനിലുമുള്ള സിനിമാ പ്രേക്ഷകരുടെ വിശ്വാസം കൂടിയാണ് ചിത്രം.
മോഹൻലാൽ അവതരിപ്പിക്കുന്ന ജോർജ് കുട്ടി ഇക്കുറിയെങ്കിലും അകത്താകുമോ എന്നാണ് ആരാധകർക്ക് അറിയേണ്ടത്. ഇതിനിടെ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയ മന്ത്രിയും നടനുമായി ഗണേശ് കുമാർ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
ദൃശ്യം 3ൽ ജോർജുകുട്ടിയെ പിടിക്കുമോയെന്നായിരുന്നു അവതാരകന്റെ ചോദ്യം. അത് സംവിധായകൻ ജീത്തു ജോസഫിനുമാത്രം അറിയാവുന്ന കാര്യമാണെന്നായിരുന്നു ഗണേശ് കുമാറിന്റെ മറുപടി. എന്നാൽ, ജോർജ് കുട്ടിയെ പിടിച്ചാൽ ദൃശ്യം 4 ഉണ്ടാകുമോയെന്നും അദ്ദേഹം ചോദിച്ചു.
ഈ മറുപടിയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
ഇത്തരം കാര്യങ്ങളൊന്നും ജീത്തു ജോസഫ് പറഞ്ഞുതരില്ലെന്നും. അഭിനയിക്കേണ്ട ഭാഗം മാത്രമേ പറഞ്ഞുതരികയുള്ളൂവെന്നും ഗണേശ് പറയുന്നു. സിനിമകളിൽ സർക്കിൾ ഇൻസ്‌പെക്ടർ ഫിലിപ്പ് മാത്യുവായാണ് ഗണേശ് കുമാർ വേഷമിട്ടത്.
Adjust Story Font
16
