Quantcast

കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം; കെജിഎഫ് താരം രക്ഷപ്പെട്ടത് തലനാരിഴക്ക്

അനിൽ കുംബ്ലെ സർക്കിളിൽ വെച്ചാണ് അപകടം ഉണ്ടായത്

MediaOne Logo

Web Desk

  • Published:

    1 July 2022 6:56 AM GMT

കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം; കെജിഎഫ് താരം രക്ഷപ്പെട്ടത് തലനാരിഴക്ക്
X

ബെംഗളൂരു: കെജിഎഫ് സീരിസിലൂടെ പ്രശസ്തനായ കന്നഡ താരം ബി.എസ് അവിനാഷ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു. ബുധനാഴ്ച രാവിലെ ബെംഗളൂരുവില്‍ വച്ചായിരുന്നു അവിനാഷ് സഞ്ചരിച്ച മെഴ്സിഡസ് ബെൻസ് കാർ ട്രക്കുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ നിന്ന് അത്ഭുതകരമായി താരം രക്ഷപ്പെട്ടു. അനിൽ കുംബ്ലെ സർക്കിളിൽ വെച്ചാണ് അപകടം ഉണ്ടായത്. ജിമ്മിലേക്ക് പോകുന്നതിനിടയിലാണ് അപകടം.

ബുധനാഴ്ച രാവിലെ 6.05 ഓടെയാണ് അപകടമുണ്ടായത്. പ്രഭാതനടത്തത്തിന് പോയ ആളുകളാണ് കാറിൽ നിന്ന് അവിനാഷിനെ പുറത്തെടുത്തത്. ട്രക്ക് ഡ്രൈവറെ കുബ്ബൺ പാർക്ക് പൊലീസ് കസ്റ്റഡിയിൽ എടുത്തു. അപകടത്തിൽ തനിക്ക് കാര്യമായ പരിക്കൊന്നും ഇല്ലെന്നും കാറിന്‍റെ ബോണറ്റിന് കേടുപാടുകൾ പറ്റുക മാത്രമേ ഉണ്ടായുള്ളൂവെന്നും അവിനാഷ് പിന്നീട് ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചു. അപകടസമയത്ത് കൃത്യമായ ഇടപെടൽ നടത്തിയ പൊലീസിനും ആർ ടി ഒയ്ക്കും അവിനാഷ് നന്ദി പറഞ്ഞു.

യഷ് നായകനായി എത്തിയ കെജിഎഫ്, കെ ജി എഫ് ചാപ്റ്റർ ടു എന്നീ ചിത്രങ്ങളിൽ നിർണായക വേഷമായിരുന്നു അവിനാഷിന്. ചിത്രത്തിൽ ആൻഡ്രൂ എന്ന കഥാപാത്രത്തെ ആയിരുന്നു അവിനാഷ് അവതരിപ്പിച്ചത്.

TAGS :

Next Story