'ജീവിതം തകര്‍ത്ത ഇഡ്ഡലി നടി'; ഖുശ്ബുവിനെ ഉന്നം വച്ച് ജയം രവി
നടിയുടെ പേരെടുത്ത് പറയാതെയായിരുന്നു രവി മോഹന്‍റെ ആരോപണം

ചെന്നൈ: ആരതി രവിയുമൊത്തുള്ള ദാമ്പത്യ ജീവിതത്തെക്കുറിച്ചുള്ള നടൻ ജയം രവിയുടെ തുറന്നുപറച്ചിലാണ് സോഷ്യൽമീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്. വാര്‍ത്താസമ്മേളനത്തിലുടനീളം താരം ഭാര്യക്കെതിരെയാണ് ആരോപണങ്ങൾ ഉന്നയിച്ചത്. തന്നെ നിരന്തരം ഭീഷണിപ്പെടുത്തുകയും അടിമയെപ്പോലെയാണ് തന്നെ കണക്കാക്കിയിരുന്നതെന്നും മക്കളെപ്പോലും കാണാൻ അനുവദിക്കുന്നില്ലെന്നുമാണ് ജയം രവി പറയുന്നത്. ഇതിനിടെ ജീവിതം തകര്‍ത്ത ഒരു നടിയെക്കുറിച്ചും താരം പരാമര്‍ശിക്കുന്നുണ്ട്. ഇത് ഖുശ്ബുവിനെ ഉന്നം വച്ചാണെന്നാണ് ആരാധകര്‍ പറയുന്നത്.
ഒരു ഇഡ്ഡലി നടി തന്റെ ദാമ്പത്യ ജീവിതത്തില്‍ ഇടപെടുകയാണെന്നാണ് നടന്‍ പറഞ്ഞത്. നടിയുടെ പേരെടുത്ത് പറയാതെയായിരുന്നു രവി മോഹന്‍റെ ആരോപണം. ആരുടെയും പേരെടുത്ത് പറയാതെ, 'സൈബർ ബുള്ളിയിങ് നടത്തുന്ന തെമ്മാടികൾ' എന്ന് വിശേഷിപ്പിച്ച രവി, ഇവർക്കെല്ലാവർക്കുമെതിരെയുള്ള തെളിവുകൾ തന്‍റെ കൈവശമുണ്ടെന്ന് അവകാശപ്പെട്ടു. "പണിയില്ലാത്ത ആ നടി ഫെമിനിസം പ്രസംഗിക്കേണ്ട കാര്യമില്ല. കുടുംബങ്ങൾ തകർത്തതിന് ശേഷം, പൊതുവേദികളിൽ വന്ന് ഫെമിനിസത്തെക്കുറിച്ച് സംസാരിക്കാൻ അവർക്ക് എന്ത് യോഗ്യതയാണുള്ളത്?" അദ്ദേഹം ചോദിച്ചു. തന്‍റെ മാത്രമല്ല, മറ്റ് മൂന്ന് നടന്മാരുടെയും വ്യക്തിജീവിതം ഈ നടി തകര്‍ത്തുവെന്നും ജയം രവി ആരോപിക്കുന്നു.
''ചിലര്‍ തങ്ങളുടെ ഡിഎന്‍എ തെളിയിക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. ഞാനായിരുന്നു ശരിയെന്ന് തെളിയിച്ചതിന് നന്ദി'' എന്നായിരുന്നു ഖുശ്ബുവിന്‍റെ പ്രതികരണം. ശനിയാഴ്ച വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിൽ ഭാര്യ ആരതിയുമായി നിയമപരമായി വിവാഹമോചനം നേടുന്നതു വരെ താൻ ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് ജയം രവി അറിയിച്ചു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ അദ്ദേഹം പല തവണ വികാരഭരിതനാവുകയും പൊട്ടിക്കരയുകയും ചെയ്തു.
Not supporting this cunning fellow but that idly nadigai aka fake feminist deserve this bashing https://t.co/gjWobu5iJy
— Happiness ♥️ (@happysoul98) May 16, 2026
Adjust Story Font
16

