Quantcast

ദുൽഖർ സൽമാൻ- ഐശ്വര്യ ലക്ഷ്മി പ്രണയം; കിങ് ഓഫ് കൊത്തയിലെ ഗാനം പുറത്ത്

ഷാൻ റഹ്മാൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന 'ഈ ഉലകിൻ..' എന്ന പ്രണയഗാനമാണ് റിലീസ് ചെയ്തത്.

MediaOne Logo

Web Desk

  • Updated:

    2023-08-19 16:24:18.0

Published:

19 Aug 2023 4:23 PM GMT

ദുൽഖർ സൽമാൻ- ഐശ്വര്യ ലക്ഷ്മി പ്രണയം; കിങ് ഓഫ് കൊത്തയിലെ ഗാനം പുറത്ത്
X

ദുല്‍ഖര്‍ സല്‍മാന്റെ ഓണം റിലീസ് ചിത്രം കിങ് ഓഫ് കൊത്തയിലെ രണ്ടാമത്തെ ഗാനം റിലീസായി. ഷാൻ റഹ്മാൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന 'ഈ ഉലകിൻ..' എന്ന പ്രണയഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ശ്രീജിഷ് സുബ്രഹ്മണ്യനാണ് ഗാനം ആലപിച്ചിരിക്കുന്നത്. മനു മഞ്ജിത്തിന്റേതാണ് വരികൾ.

നാലു ഭാഷകളിലാണ് സെക്കന്റ് സിംഗിള്‍ റിലീസ് ചെയ്തിരിക്കുന്നത്. തമിഴില്‍ എന്‍ ഉയിരേ, തെലുഗില്‍ നാ ഊപിരേ, ഹിന്ദിയില്‍ യേ ദില്‍ മേരാ എന്നീ വരികളിലാണ് ഗാനം ആരംഭിക്കുന്നത്.

ആഗസ്റ്റ് 24ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം പ്രീ ബുക്കിങ്ങിൽ റെക്കോർഡുകൾ സ്വന്തമാക്കിക്കഴിഞ്ഞു. കേരളത്തിൽ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് 20 ലക്ഷം കടന്നതായാണ് റിപ്പോർട്ട്. നവാഗതനായ അഭിലാഷ് ജോഷിയാണ് ചിത്രത്തിന്റെ സംവിധാനം. കൊത്ത എന്ന സ്ഥലത്തെ രാജു എന്ന റൗഡിയുടെ കഥ പറയുന്ന ചിത്രം ഒരു സമ്പൂർണ്ണ ആക്ഷൻ അഡ്വെഞ്ചറാണ്.


TAGS :

Next Story