Quantcast

ജന്മദിനത്തിൽ തകർപ്പൻ സർപ്രൈസുമായി ദുൽഖർ; 'കിംഗ് ഓഫ് കൊത്ത'യിലെ 'കലാപക്കാരാ' എത്തി

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-07-28 13:23:37.0

Published:

28 July 2023 1:16 PM GMT

King of Kothas Kalapakkara lyrical video out now
X

ജന്മദിനത്തിൽ തകർപ്പൻ സർപ്രൈസുമായി ദുൽഖർ സൽമാൻ; ഋതിക സിങ്ങിനൊപ്പം ദുൽഖർ ആടിതിമിർത്ത 'കിംഗ് ഓഫ് കൊത്ത'യിലെ 'കലാപക്കാരാ' ഗാനത്തിൻെറ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. ജേക്സ് ബിജോയ് ഈണമിട്ടിരിക്കുന്ന ഗാനത്തിൻ്റെ വരികൾ ഒരുക്കിയിരിക്കുന്നത് ജോപോളാണ്. ബെന്നി ദയാൽ, ശ്രേയ ഘോഷാൽ എന്നിവർ ചേർന്നാണ് ആലാപനം.

പ്രശസ്ത സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന 'കിംഗ് ഓഫ് കൊത്ത' ഓണം റിലീസായാണ് തിയറ്ററുകളിലെത്തുന്നത്. ചിത്രത്തിൽ ‘കിംഗ് ഓഫ് കൊത്ത’ ആയാണ് സൽമാൻ എത്തുന്നത്. ദുൽഖറിന്റെ എക്കാലത്തെയും ഹൈ ബജറ്റ് ചിത്രം നിർമിക്കുന്നത് വെഫെറർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്നാണ്.

സർപ്പാട്ട പരമ്പരൈ ഫെയിം ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, വട ചെന്നൈ ശരൺ, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രൻ എന്നിങ്ങനെ ഒരു വൻ താരനിരയാണ് ചിത്രത്തിൽ ദുൽഖറിനൊപ്പം അണിനിരക്കുന്നത്. സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിർമ്മാണ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ഓണം റിലീസായി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക.

രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിംഗ് ഓഫ് കൊത്ത പറയുന്നത്. ഛായാഗ്രഹണം – നിമീഷ് രവി, സ്ക്രിപ്റ്റ് – അഭിലാഷ് എൻ ചന്ദ്രൻ, എഡിറ്റർ – ശ്യാം ശശിധരൻ, മേക്കപ്പ് – റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം – പ്രവീൺ വർമ്മ, സ്റ്റിൽ – ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി രാജശേഖറാണ്. പാൻ ഇന്ത്യൻ തലത്തിൽ വിജയിച്ച കണ്ണും കണ്ണും കൊള്ളയടിത്താൽ, കുറുപ്പ്, സീതാരാമം, ചുപ്പ് എന്നീ സിനിമകൾക്ക് ശേഷം ദുൽഖർ നായകനാകുന്ന കിംഗ് ഓഫ് കൊത്ത സമാനതകളില്ലാത്ത കാഴ്ചാനുഭൂതി സിനിമാ പ്രേമികൾക്ക് സമ്മാനിക്കുമെന്ന് ഉറപ്പാണ്. ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ, വിഷ്ണു സുഗതൻ, പി ആർ ഓ – പ്രതീഷ് ശേഖർ.

TAGS :

Next Story