ചലച്ചിത്ര നിര്‍മാണ രംഗത്തേക്ക് കൊച്ചി മെട്രോ ഷോർട്ട് ഫിലിം ഫെസ്റ്റ്; ആദ്യ സിനിമയുടെ ടീസർ പോസ്റ്റർ മോഹൻലാൽ റിലീസ് ചെയ്തു
സംവിധായകൻ മഹേഷ് നാരായണന് നൽകിയാണ് പ്രകാശനം നിര്‍വഹിച്ചത്

കൊച്ചി: ചലച്ചിത്ര നിർമാണ രംഗത്തേക്ക് കടക്കുന്ന കൊച്ചി മെട്രോ ഷോർട്ട് ഫിലിം ഫെസ്റ്റിൻ്റെ ആദ്യ സിനിമയുടെ ടീസർ പോസ്റ്റർ നടൻ മോഹൻലാൽ റിലീസ് ചെയ്തു. സംവിധായകൻ മഹേഷ് നാരായണന് നൽകിയാണ് പ്രകാശനം നിര്‍വഹിച്ചത്. അരുൺ വർമ, കൊച്ചി മെട്രോ ഷോർട്ട് ഫിലിം ഫെസ്റ്റ് സിഇഒയും നടനുമായ രവീന്ദ്രൻ , ഛായാഗ്രാഹകൻ അഴകപ്പൻ എന്നിവർ പങ്കെടുത്തു.
കൊച്ചി മെട്രോ ഷോർട്ട് ഫിലിം ഫെസ്റ്റിൻ്റെ പത്താമത് വാർഷികത്തോട് അനുബന്ധിച്ച് താരസംഘടനയായ അമ്മ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, മാക്ട , ഫെഫ്ക , ഫിലിം ചേംബർ എന്നിവയുടെ സഹകരണത്തോടെ അമ്മയിലെ സജീവമായവരും അല്ലാത്തവരുമായ കലാകാരന്മാരെ ഉൾക്കൊള്ളിച്ച് നിര്‍മിക്കുന്ന ആദ്യത്തെ സിനിമയാണിത്.
Next Story
Adjust Story Font
16

