Quantcast

'കോഫി വിത്ത് കരണ്‍' അവസാന സീസണിലേക്ക്; വിട പറയാനായെന്ന് കരണ്‍ ജോഹര്‍

22 വര്‍ഷത്തെ യാത്രയ്ക്കും എട്ട് സീസണുകള്‍ക്കും ശേഷം ഇനി സംപ്രേക്ഷണം ചെയ്യാനിരിക്കുന്ന സീസണ്‍ ഒമ്പത് ആയിരിക്കും ഷോയുടെ അവസാന ഭാഗമെന്ന് കരണ്‍ ജോഹര്‍

MediaOne Logo

Web Desk

  • Published:

    30 Sept 2026 7:24 PM IST

കോഫി വിത്ത് കരണ്‍ അവസാന സീസണിലേക്ക്; വിട പറയാനായെന്ന് കരണ്‍ ജോഹര്‍
X

20 വര്‍ഷത്തെ താരവിരുന്നിന് ശേഷം ബോളിവുഡിലെ പ്രമുഖ ടോക്ക് ഷോയായ 'കോഫി വിത്ത് കരണ്‍' അവസാന സീസണിലേക്ക്. 22 വര്‍ഷത്തെ യാത്രയ്ക്കും എട്ട് സീസണുകള്‍ക്കും ശേഷം ഇനി സംപ്രേക്ഷണം ചെയ്യാനിരിക്കുന്ന സീസണ്‍ ഒമ്പത് ആയിരിക്കും ഷോയുടെ അവസാന ഭാഗമെന്ന് കരണ്‍ ജോഹര്‍ പറഞ്ഞു. പുതിയ സീസണിന്റെ പ്രത്യേക ഗ്ലിപ്‌സിലാണ് കരണ്‍ ജോഹറിന്റെ വികാരനിര്‍ഭരമായ വിടപറച്ചില്‍.

ബോളിവുഡിലെ വിവാദപരമായ വെളിപ്പെടുത്തലുകള്‍ക്ക് ഉള്‍പ്പെടെ വേദിയായ ഷോയായിരുന്നു കോഫി വിത്ത് കരണ്‍. എന്നാല്‍ കരണിന്റെ റാപ്പിഡ് ഫയര്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാത്ത ബോളിവുഡ് താരങ്ങള്‍ ചുരുക്കമാണ്. ബോളിവുഡിലെ പ്രണയങ്ങളും കുടുംബപ്രശ്‌നങ്ങളും സൗഹൃദങ്ങളും സ്‌നേഹബന്ധങ്ങളും ഒരേപോലെ ഷോയില്‍ ചര്‍ച്ചയായിരുന്നു.

നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത് കരണ്‍ ജോഹറിനെ നെപ്പോട്ടിസത്തിന്റെ വക്താവ് എന്ന് വിളിച്ചത് ബോളിവുഡിലെ നെപ്പോട്ടിസം ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു. ഷോയുടെ സീസണ്‍ അഞ്ചിലായിരുന്നു ഈ സംഭവം.

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹര്‍ദിക് പാണ്ഡ്യ, കെ.എല്‍ രാഹുല്‍ എന്നിവര്‍ പങ്കെടുത്ത ഷോയുടെ സീസണ്‍ ആറും വലിയ വിവാദമായിരുന്നു. സ്ത്രീകളെ കുറിച്ച് നടത്തിയ ചില പരാമര്‍ശങ്ങളാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. തുടര്‍ന്ന് ഇരുവരെയും ബിസിസിഐ കുറച്ചുകാലത്തേക്ക് മത്സരങ്ങളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ഉണ്ടായി.

ബോളിവുഡ് താരങ്ങളായ ദീപിക പദുകോണ്‍, രണ്‍ബീര്‍ കപൂര്‍, കരീന കപൂര്‍, പ്രിയങ്ക ചോപ്ര, സൈഫ് അലി ഖാന്‍, മാധുരി ദീക്ഷിത്, സോനം കപൂര്‍, അനില്‍ കപൂര്‍, രണ്‍വീര്‍ സിങ്, ആലിയ ഭട്ട്, ഇമ്രാന്‍ ഹാഷ്മി തുടങ്ങിയവരും കോഫി വിത്ത് കരണ്‍ മൂലം വിവാദത്തിലായിരുന്നു.

TAGS :

Next Story