Quantcast

കുഞ്ഞു വാമികയെ തോളിലേറ്റി മല കയറുന്ന കോഹ്‌ലി; ചിത്രങ്ങള്‍ വൈറല്‍

ആശ്രമം സന്ദർശിച്ച ശേഷം മൂവരും ഋഷികേശിലെ മനോഹരമായ മലനിരകളിൽ ട്രക്ക് ചെയ്യുന്ന ചിത്രങ്ങളാണ് പോസ്റ്റിൽ.

MediaOne Logo

Web Desk

  • Updated:

    2023-02-01 06:09:42.0

Published:

1 Feb 2023 6:05 AM GMT

Kohli climbing, baby Vamika, mountain, baby, Vamika
X

വിരാട് കോഹ്ലിയും മകള്‍ വാമികയും

മുംബൈ: പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത വിധം പ്രക്ഷകർക്ക് സുപരിചിതരായ താര ദമ്പതികളാണ് വിരാട് കോലിയും അനുഷ്‌ക ശർമയും. സമൂഹമാധ്യമങ്ങളിൽ സജീവമായ ഇരുവരും തങ്ങളുടെ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളെല്ലാം തന്നെ പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മകൾ വാമികയുമൊത്ത് ഋഷികേശിലെ

ദയാനന്ദ് ഗിരി ആശ്രമം സന്ദർശിച്ച വാർത്തയാണ് ഇരുവരും പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇരുവരും ചിത്രങ്ങൾ പങ്കുവെച്ചത്. ആശ്രമം സന്ദർശിച്ച ശേഷം മൂവരും ഋഷികേശിലെ മനോഹരമായ മലനിരകളിൽ ട്രക്ക് ചെയ്യുന്ന ചിത്രങ്ങളാണ് പോസ്റ്റിൽ.

കുഞ്ഞു വാമികയെയും തോളിലേറ്റി മല കയറുന്ന വിരാട് കോലിയെ ചിത്രങ്ങളിൽ കാണാം. കോഹ്‌ലിയുടെ കയ്യിലിരുന്ന് കാട്ടരുവിയിലെ വെള്ളത്തിൽ തൊടുന്ന കുഞ്ഞു വാമികയാണ് ചിത്രങ്ങളിലെ താരം. അനുഷ്‌ക ശർമയും വിരാട് കോഹ്‌ലിയും ദയാനന്ദ് ഗിരി ആശ്രമം സന്ദർശിച്ചതും സമൂഹമാധ്യമങ്ങളിൽ വാർത്തയായിരുന്നു.


ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2017 നവംബറിലാണ് വിരാട് കോഹ്‌ലിയും അനുഷ്‌ക ശർമയും വിവാഹിതരാകുന്നത്. കുഞ്ഞു വാമികയെ തോളിലേറ്റി മല കയറുന്ന കോഹ്‌ലി അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത വിവാഹം ഇറ്റലിയിൽ വെച്ചായിരുന്നു നടന്നത്. പിന്നീട് 2021 ജനുവരി 11 ന് കുട്ടി വാമിക ജനിച്ചു.

TAGS :

Next Story