Quantcast

'വീണ്ടും എന്തിനാണ് വേദനിപ്പിക്കുന്നത്'; കുറിപ്പുമായി കൊല്ലം സുധിയുടെ ഭാര്യ

ജൂണ്‍ അഞ്ചാം തീയതി പുലര്‍ച്ചെ ഉണ്ടായ അപകടത്തിലാണ് കൊല്ലം സുധി അന്തരിച്ചത്.

MediaOne Logo

Web Desk

  • Updated:

    2023-07-06 14:28:46.0

Published:

6 July 2023 7:52 PM IST

kollam sudi and wife renu
X

കൊല്ലം സുധിയുടെ വിയോ​ഗത്തിന്റെ വേദന മാറും മുമ്പേ തന്നെ വീണ്ടും വേദനിപ്പിക്കരുതെന്ന കുറിപ്പുമായി ഭാര്യ രേണു. സുധിക്കൊപ്പമുളള പഴയ ചില റീലുകൾ രേണു ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഭർത്താവ് മരിച്ച് ഒരു മാസത്തിനുള്ളിൽ തന്നെ രേണു റീൽസ് ചെയ്തെന്ന തരത്തിൽ ചില യുട്യൂബ് ചാനലുകളിലും മറ്റും വാർത്തകൾ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആയിരുന്നു രേണുവിന്റെ പോസ്റ്റ്.

"വീണ്ടും ന്യൂസ് കണ്ടു. ഞാൻ റീൽസ് ചെയ്തു നടക്കുന്നു എന്ന്. ഞാൻ എത്രതവണ കമന്റ് ഇട്ടു. ഞാൻ ചെയ്ത റീൽസൊക്കെ ഏട്ടൻ എന്റെ ഒപ്പം ഉള്ളപ്പോഴുള്ളതാണെന്ന്. വീണ്ടും എന്തിനാ എന്നെ വേദനിപ്പിക്കുന്നത്. ഡേറ്റ് നോക്കിയാൽ നിങ്ങൾക്ക് അറിയാല്ലോ. ഇത്തരം ന്യൂസുകൾ ആരും എനിക്ക് സെന്റ് ചെയ്യരുത്. എനിക്കിനി ഇത് പറയാൻ വയ്യ. സുധിച്ചേട്ടൻ നേരിട്ട് വന്ന് ഇതിനുള്ള മറുപടി തന്നാലും വീണ്ടും ന്യൂസ് വന്നോണ്ടിരിക്കും" രേണു കുറിച്ചു.

"ഈ റീൽസ് ഏട്ടൻ ഉള്ളപ്പോഴുള്ളതാണെന്ന് നിങ്ങൾക്കെല്ലാം അറിയാല്ലോ. ഇന്നലെ നൈറ്റ് ഒരു യുട്യൂബ് ചാനലിൽ ഈ റീൽസ് വന്നേക്കുന്നു. ഏട്ടൻ മരിച്ച് ഒരു മാസത്തിനകം ഞാൻ റീൽസ് ചെയ്തു നടക്കുകയാണെന്ന്. ഞാൻ ഇത് വായിക്കാറില്ല. ഓരോരുത്തർ അയച്ചു തരുമ്പോൾ, ഇൻസ്റ്റ ഉപയോ​ഗിക്കാത്തവരൊക്കെ സത്യം ആണോ ചേച്ചി എന്ന് ചോദിക്കുമ്പോൾ എനിക്കുണ്ടാകുന്ന സങ്കടം. ഞാൻ ഇൻസ്റ്റ, എഫ്ബി എല്ലാം ലോ​ഗ് ഔട്ട് ആക്കുവാ" എന്നാണ് മറ്റൊരു പോസ്റ്റിൽ രേണു ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

ജൂണ്‍ അഞ്ചാം തീയതി പുലര്‍ച്ചെ ഉണ്ടായ അപകടത്തിലാണ് കൊല്ലം സുധി അന്തരിച്ചത്. മിമിക്രി താരങ്ങളായ ബിനു അടിമാലിയും മഹേഷ് കുഞ്ഞുമോനും സംഘത്തിലുണ്ടായിരുന്നു. സ്റ്റേജ്‌ഷോയ്ക്കു ശേഷം വടകരയില്‍ നിന്ന് എറണാകുളത്തേക്കു മടങ്ങുകയായിരുന്നു താരങ്ങള്‍. തലയ്ക്ക് പരുക്കേറ്റ സുധിയെ പെട്ടെന്ന് തന്നെ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

TAGS :

Next Story