Quantcast

കൊട്ട മധുവും ടീമും വരവറിയിക്കുന്നു; 'കാപ്പ' ട്രെയിലര്‍ നാളെ

ഇന്ദുഗോപന്‍റെ പ്രശസ്ത നോവലായ 'ശംഖുമുഖി'യെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-12-08 14:39:13.0

Published:

8 Dec 2022 2:35 PM GMT

കൊട്ട മധുവും ടീമും വരവറിയിക്കുന്നു; കാപ്പ ട്രെയിലര്‍ നാളെ
X

പൃഥ്വിരാജും ആസിഫ് അലിയും ഷാജി കൈലാസും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം കാപ്പയുടെ ട്രെയിലർ നാളെ പുറത്തിറങ്ങും. നാളെ വൈകുന്നേരം 6 മണിക്ക് ആണ് ട്രെയിലര്‍ പുറത്തിറങ്ങുക. ക്രിസ്മസ് റിലീസ് ആയി ഡിസംബർ 22നാണ് സരിഗമയും തിയറ്റർ ഓഫ് ഡ്രീംസും ചിത്രം തിയറ്ററുകളിൽ എത്തിക്കുക. അപർണ ബാലമുരളിയാണ് ചിത്രത്തിൽ നായിക വേഷത്തിൽ എത്തുന്നത്.

ജിനു വി എബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയറ്റർ ഓഫ് ഡ്രീംസ്, സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഫെഫ്ക റൈറ്റേഴ്സ് യൂണിയന്‍റെ സഹകരണത്തിൽ നിർമ്മിക്കുന്ന ചിത്രമാണ് കാപ്പ. ഇന്ദുഗോപന്‍റെ പ്രശസ്ത നോവലായ 'ശംഖുമുഖി'യെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിർവഹിക്കുന്നത്. തിരുവനന്തപുരത്തെ ലോക്കൽ ഗുണ്ടകളുടെ പശ്ചാത്തലത്തിലാണ് കാപ്പയുടെ കഥ പറയുന്നത്. ചിത്രത്തിലെ പൃഥ്വിരാജിന്‍റെ ലുക്കും കൊട്ട മധു എന്ന കഥാപാത്രവും ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ ശ്രദ്ധ നേടിയിരുന്നു. പൃഥ്വിരാജിനെയും അപർണയെയും കൂടാതെ ആസിഫ് അലി, അന്ന ബെൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു എന്നിവരും ചിത്രത്തിന്‍റെ താരനിരയിലുണ്ട്.

ജോമോൻ ടി ജോൺ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ ഷമീർ മുഹമ്മദാണ് എഡിറ്റിങ്ങ്. അസോസിയേറ്റ് ഡയറക്ടർ-മനു സുധാകരൻ. കലാസംവിധാനം-ദിലീപ് നാഥ്. വസ്ത്രാലങ്കാരം-സമീറ സനീഷ്. മേക്കപ്പ്-സജി കാട്ടാക്കട. സ്റ്റിൽസ്-ഹരി തിരുമല. പി.ആർ.ഒ-ശബരി.

TAGS :

Next Story