Quantcast

പ്രണയവും പാട്ടും പിന്നൊരു വമ്പൻ ട്വിസ്റ്റും; 'ആലി' ഫസ്റ്റ് ലുക്ക് പുറത്ത്

ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ഡോ. കൃഷ്ണ പ്രിയദർശനാണ്

MediaOne Logo

Web Desk

  • Published:

    1 July 2025 12:18 PM IST

പ്രണയവും പാട്ടും പിന്നൊരു വമ്പൻ ട്വിസ്റ്റും; ആലി ഫസ്റ്റ് ലുക്ക് പുറത്ത്
X

ഒരു ശ്രീലങ്കൻ സുന്ദരി ഇൻ അബുദാബി എന്ന ചിത്രത്തിനു ശേഷം ഡോ. കൃഷ്ണാ പ്രിയദർശൻ രചനയും സംവിധാനവും നിർവ്വഹിച്ച 'ആലി' സിനിമയുടെ ഫസ്റ്റ്ലുക്ക് പ്രകാശിതമായി. ചിത്രത്തിലെ പ്രധാന ആർട്ടിസ്റ്റുകളുടെ സോഷ്യൽ മീഡിയ ഹാൻ്റിൽസിലൂടെയായിരുന്നു പ്രകാശനം നടന്നത്.

കേരള -തമിഴ്നാട് അതിർത്തിയിൽ, തമിഴ്നാട്ടിൽ സ്ഥിരതാമസമാക്കിയ മുല്ല എന്ന സുന്ദരിയായ പെൺകുട്ടിയുടെ ജീവിതത്തിലേക്ക് വളരെ യാദൃശ്ചികമായിട്ടാണ് മലയാളിയായ ഒരു ആയുർവേദ ഡോക്ടർ കടന്നു വരുന്നത്. മുല്ലയ്ക്കാരു അപകടം സംഭവിച്ചപ്പോൾ തക്കസമയത്ത് അവിടെ എത്തിയ ഡോക്ടർ അവളെ ആശുപത്രിയിലെത്തിച്ചതോടെയായിരുന്നു അത്. ആ പരിചയം അടുപ്പത്തിലേക്കും പിന്നീട് പ്രണയത്തിലേക്കും കടന്നു. സൗണ്ട് എഞ്ചിനീയർ കൂടിയായ മുല്ലയുടെ അമ്മയും അച്ഛനും യഥാക്രമം ഹിന്ദുവും ക്രിസ്ത്യാനിയുമാണ്. അവരുടെ ബന്ധത്തെ ക്രിസ്ത്യൻ കുടുംബമായ ഡോക്ടറുടെ വീട്ടുകാർ ശക്തമായി എതിർത്തു. ഡോക്ടറെ അവളിൽ നിന്നും അകറ്റാനായി പെട്ടെന്നു തന്നെ ഡോക്ടർക്കു വിവാഹാലോചനകൾ നോക്കി തുടങ്ങി. ഒരു നിർണ്ണായക ഘട്ടത്തിൽ അവരിരുവരും നാടുവിടാൻ തീരുമാനിച്ചു. തുടർന്ന് പ്രേക്ഷകരെ മുൾമുനയിൽ നിറുത്തുന്ന ത്രില്ലർ മുഹൂർത്തങ്ങളിലൂടെയാണ് ആലിയുടെ സഞ്ചാരം.

കഥാപശ്ചാത്തലം കേരള - തമിഴ്നാട് അതിർത്തി ആയതിനാൽ മലയാളത്തോടൊപ്പം തമിഴും ചിത്രത്തിൽ സംസാരഭാഷ ആകുന്നുണ്ട്.

ഏഴോളം വരുന്ന ഗാനങ്ങൾ ചിത്രത്തിൻ്റെ വലിയ സവിശേഷതയാണ്. മലയാളം, തമിഴ്, ഹിന്ദി, അറബിക് സോംഗുകളുടെ രചന നിർവ്വഹിച്ചിരിക്കുന്നത് സംവിധായിക തന്നെയാണ്. അറബിക് സോംഗ് മാത്രം ട്രാൻസ് ലേഷൻ വേണ്ടി വന്നു.

ചിത്രത്തിൽ കൈലാഷ്, പ്രജിൻ പത്മനാഭൻ, സൗരവ് ശ്യാം, കൃഷ്ണപ്രസാദ്, ഡോ. രജിത്കുമാർ, ജോബി, സുരേഷ് തിരുവല്ല, മാസ്റ്റർ മൻഹർ, റഫീഖ് ചൊക്ലി, ജോബിസ് ചിറ്റിലമ്പള്ളി, ആകർഷ്, ജസീർ, രാജേഷ് ബി കെ, ഗോകില, ലതാദാസ്, മണക്കാട് ലീല, ശ്രുതി, കൃഷ്ണപ്രിയ എന്നിവർ അഭിനയിക്കുന്നു.

ബാനർ, നിർമ്മാണം-മൻഹർ സിനിമാസ് & എമിനൻ്റ് മീഡിയ (അബുദാബി), രചന, സംവിധാനം - ഡോ. കൃഷ്ണ പ്രിയദർശൻ, ഛായാഗ്രഹണം - റിനാസ് നാസർ, എഡിറ്റിംഗ് - അബു ജിയാദ്, ഗാനരചന - ഡോ കൃഷ്ണ പ്രിയദർശൻ, സംഗീതം - കിളിമാനൂർ രാമവർമ്മ, സുരേഷ് എരുമേലി, രതീഷ് റോയ്, ആർ ആർ ബ്രദേഴ്സ്, ശ്രദ്ധ പാർവ്വതി, ആലാപനം - കിളിമാനൂർ രാമവർമ്മ, അരവിന്ദ് വേണുഗോപാൽ, റിതു കൃഷ്ണ, ഹാഷിം ഷാ, സരിത രാജീവ്, ശ്രദ്ധ പാർവ്വതി, സമ്പത്ത്, മുഹമ്മദ് ഹസ്സൻഹിഷാം കലാഫ്, അഭി, കല - അഖിലേഷ്, ഷിജു അഭാസ്ക്കർ, കോസ്റ്റ്യും - സിസിലി ഫെർണാണ്ടസ്, ചമയം - ജയൻ സി എം, അസ്സോസിയേറ്റ് ഡയറക്ടേഴ്സ് - സിസിലി ഫെർണാണ്ടസ്, ജാഫർ കുറ്റിപ്പുറം, പ്രൊഡക്ഷൻ കൺട്രോളർ - ശ്രീധർ, കാസ്റ്റിംഗ് ചീഫ് - ഡോ. രജിത്കുമാർ, കോറിയോഗ്രാഫി - അതുൽ രാധാകൃഷ്ണൻ, സുനിത നോയൽ, എസ് എഫ് എക്സ് - എൻ ഷാബു ചെറുവള്ളൂർ, ഫസ്റ്റ് കട്ട് - അരുൺ ആൻ്റണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - രജീഷ് ബി കെ, സ്റ്റുഡിയോ- നിസര (തിരുവനന്തപുരം), സിയന്ന (ഷാർജ ), ബെൻസൻ ( തിരുവനന്തപുരം), സൗണ്ട് ഓ ക്ലോക്ക് ( തിരുവനന്തപുരം), പോസ്റ്റർ - ജാക്ക് പ്രൊഡക്ഷൻസ്, സ്റ്റിൽസ്- ഗോപാലകൃഷ്ണൻ.

TAGS :

Next Story