Quantcast

'ജയിക്കാൻ സാധ്യതയുള്ളവർക്കെതിരെ വലിയ ആരോപണങ്ങൾ'; ശ്വേതയും കുക്കുവും ഗൂഢാലോചനക്കെതിരെ കേസ് കൊടുക്കണമെന്ന് മാലാ പാര്‍വതി

ആദ്യം കുക്കു പരമേശ്വരനും ഇപ്പോൾ ശ്വേത മേനോനും ആക്രമണം നേരിടുന്നു

MediaOne Logo

Web Desk

  • Published:

    6 Aug 2025 7:29 PM IST

ജയിക്കാൻ സാധ്യതയുള്ളവർക്കെതിരെ വലിയ ആരോപണങ്ങൾ; ശ്വേതയും കുക്കുവും ഗൂഢാലോചനക്കെതിരെ  കേസ് കൊടുക്കണമെന്ന് മാലാ പാര്‍വതി
X

കൊച്ചി: താരസംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പിൽ ചില പ്രമുഖരുടെ കണക്ക് കൂട്ടലുകൾ കൂടെ തെറ്റിയതോടെ ,കലി അടങ്ങാതെ ജയിക്കാൻ എന്തും ചെയ്യും എന്ന രീതിയിലാണ് പ്രവൃത്തികളെന്ന് നടി മാലാ പാര്‍വതി. ജയിക്കാൻ സാധ്യതയുള്ളവർക്കെതിരെ വലിയ ആരോപണങ്ങളാണ് സൃഷ്ടിക്കുന്നത്. ആദ്യം കുക്കു പരമേശ്വരനും ഇപ്പോൾ ശ്വേത മേനോനും ആക്രമണം നേരിടുന്നുവെന്നും നടി ഫേസ്ബുക്കിൽ കുറിച്ചു.

അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചു എന്ന പരാതിയിൽ നടി ശ്വേത മേനോനെതിരെ പൊലീസ് കേസെടുത്ത സാഹചര്യത്തിലാണ് മാലാ പാര്‍വതിയുടെ പ്രതികരണം. പൊതുപ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിലാണ് എറണാകുളം സെൻട്രൽ പൊലീസിന്‍റെ നടപടി. . എറണാകുളം സി ജെ എം കോടതിയുടെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസ്. പണത്തിനായി അശ്ലീല രംഗങ്ങളിൽ അഭിനയിക്കുമെന്ന ശ്വേതയുടെ ഇന്‍റര്‍വ്യൂ ഭാഗം ഉൾപ്പെടെ ഹാജരാക്കിയാണ് പരാതി നൽകിയിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത ശേഷം മാത്രമായിരിക്കും പരാതിയിൽ തുടർ നടപടിയെന്ന് പൊലീസ് വ്യക്തമാക്കി. താര സംഘടനയായ അമ്മയുടെ പ്രസിഡന്‍റ് സ്ഥാനാർഥിയായി മത്സരിക്കാനിരിക്കെയാണ് പരാതി ഉയർന്നിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

അമ്മ സംഘടനയ്ക്ക് വേണ്ടി ശ്രീ മോഹൻലാലും മമ്മൂക്കയും നേതൃത്വം നൽകിയതിന്‍റെ ഫലമായും മറ്റ് താരങ്ങളുടെ കൂട്ടായ പരിശ്രമത്തിനാലും , ആ സംഘടനയ്ക്ക് നല്ല ആസ്തിയുണ്ട്. സംഘടനയിലെ അംഗങ്ങളുടെ ആരോഗ്യ കാര്യങ്ങൾക്കും, ക്ഷേമ പ്രവർത്തനത്തിനും വേണ്ടി പണം ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ, ഇപ്പോൾ ലാൽ സർ മാറിയതോടെ ,ഈ സംഘടനയുടെ തലപ്പത്തിരിക്കാൻ വലിയ മത്സരമാണ് നടക്കുന്നത്. ചില പ്രമുഖരുടെ കണക്ക് കൂട്ടലുകൾ കൂടെ തെറ്റിയതോടെ ,കലി അടങ്ങാതെ ജയിക്കാൻ എന്തും ചെയ്യും എന്ന രീതിയിലാണ് പ്രവൃത്തികൾ.

ജയിക്കാൻ സാധ്യതയുള്ളവർക്കെതിരെ വലിയ ആരോപണങ്ങളാണ് സൃഷ്ടിക്കുന്നത്. ആദ്യം കുക്കു പരമേശ്വരനും ഇപ്പോൾ ശ്വേത മേനോനും ആക്രമണം നേരിടുന്നു. ഇത് ഒരു സംഘടനാ പ്രശ്നമായി കാണാതെ, പൊതു സമൂഹം കൂടെ നിൽക്കണമെന്ന് അഭ്യർഥിക്കുന്നു. കാരണം, ഈ അധികാര വടം വലിയിൽ ബലിയാടാകുന്നത് രണ്ട് സ്ത്രീകളാണ്. ശ്വേതയും കുക്കുവും ഈ ഗൂഢാലോചനക്കെതിരെ കേസ് കൊടുക്കണം.

ബാലിശ്ശമായ ഇലക്ഷൻ വടം വലിയ മാത്രമായാണ് ഞാനിത് ആദ്യം കണ്ടിരുന്നത്. പ്രബലരായ ശത്രുക്കളുടെ ഉദ്ദേശം അതിലുമപ്പുറമാണ്. ശ്വേതയ്ക്കെതിരെ ജാമ്യമില്ലാ കേസാണ് ചുമത്തിയിരിക്കുന്നത്. വകുപ്പുകളടക്കം കോടതി വിധിയിലൂടെ നേടിയതാണ്.

TAGS :

Next Story