Quantcast

'സാബു ചേട്ടന്‍ ഒരു ഫാമിലി മാനാണല്ലേ'; ജോജു ജോര്‍ജ് നായകനായി മധുരം, ട്രെയിലര്‍ പുറത്ത്

സോണി ലൈവില്‍ ക്രിസ്മസ് റിലീസായി പ്രതീക്ഷിക്കുന്ന ചിത്രം ഫീല്‍ ഗുഡ് പ്രണയ ചിത്രമെന്ന ലേബലിലാണ് പുറത്തിറങ്ങുന്നത്

MediaOne Logo

ijas

  • Updated:

    2021-12-10 14:54:53.0

Published:

10 Dec 2021 2:50 PM GMT

സാബു ചേട്ടന്‍ ഒരു ഫാമിലി മാനാണല്ലേ; ജോജു ജോര്‍ജ് നായകനായി മധുരം, ട്രെയിലര്‍ പുറത്ത്
X

ജൂണ്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മധുരത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. സോണി ലൈവില്‍ ക്രിസ്മസ് റിലീസായി പ്രതീക്ഷിക്കുന്ന ചിത്രം ഫീല്‍ ഗുഡ് പ്രണയ ചിത്രമെന്ന ലേബലിലാണ് പുറത്തിറങ്ങുന്നത്. ജോജു ജോര്‍ജ് ആണ് ചിത്രത്തിലെ നായകന്‍. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

അർജുൻ അശോകൻ, നിഖിലാ വിമൽ, ശ്രുതി രാമചന്ദ്രൻ, ഇന്ദ്രൻസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോജു ജോര്‍ജും ബാദുഷയും നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ സംഗീത സംവിധാനം ഹിഷാം അബ്ദുല്‍ വഹാബാണ്. മഹേഷ് ഭുവാനന്ദാണ് ചിത്രത്തിന്‍റെ ചിത്രസംയോജകന്‍. രോഹിത് കെ സുരേഷാണ് സ്റ്റില്‍സ്. ജിതിൻ സ്റ്റാൻസിസ്‍ലാസ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ.


TAGS :

Next Story