Quantcast

മാജിക് ഫ്രെയിംസ് സിനിമാസിന്റെ 17-ാമത് തിയേറ്റർ ഉദ്ഘാടനം ചെയ്തു

എം.എൽ.എ. ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു

MediaOne Logo

Web Desk

  • Updated:

    2025-08-30 05:35:51.0

Published:

30 Aug 2025 11:04 AM IST

magic frames cinemas
X

കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറിയും നിർമാതാവുമായ ലിസ്റ്റിൻ സ്റ്റീഫൻ സ്ഥാപിച്ച മാജിക് ഫ്രെയിംസ് സിനിമാസിന്റെ പതിനേഴാമത് തിയേറ്റർ എടക്കര എസ് മാളിൽ പ്രവർത്തനം ആരംഭിച്ചു. എം.എൽ.എ. ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു.

നാലുമാസം കൊണ്ട് പണിതീർത്ത തീയേറ്ററിൽ 139 സീറ്റുകളാണ് ഉള്ളത്. മാജിക് ഫ്രെയിംസിന്റെ തിയേറ്ററുകളുടെ എണ്ണത്തിൽ 17-ാമത്തെയും സ്ക്രീനുകളുടെ എണ്ണത്തിൽ 32-ാമത്തെയും തിയേറ്ററാണിത്. ലിസ്റ്റിൻ സ്റ്റീഫൻ, പ്രൊഡ്യൂസർ ആൽവിൻ ആന്റണി,

എടക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. ജെയിംസ്, പ്രതിപക്ഷ നേതാവ് മോഹനൻ, വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രസിഡൻറ് റഫീഖ്, കോൺഗ്രസിന്റെ മറ്റു നേതാക്കളായ രാധാകൃഷ്ണൻ, ഷെരീഫ്, ബി.ജെ.പി. നേതാവ് അജി തോമസ്, കൂടാതെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ അംഗങ്ങളും പങ്കെടുത്തു.

വാർത്താ പ്രചരണം- ബ്രിങ് ഫോർത്ത്.

TAGS :

Next Story