Quantcast

'ലെറ്റ്‌സ് ഗെറ്റ് മാരീഡ്'- ധോണി നിർമിക്കുന്ന ആദ്യ ചിത്രം തമിഴിൽ

തന്റെ പുതിയ സംരംഭം 'ധോണി എന്റർടെയിൻമെന്റ്' തുടങ്ങുന്നതായുള്ള വാർത്ത കഴിഞ്ഞ ദിവസമാണ് താരം അറിയിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-01-27 11:41:26.0

Published:

27 Jan 2023 5:06 PM IST

Mahendra Singh Dhoni,Dhoni Entertainment,
X

ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണി നിർമാതാവാകുന്നു. രമേശ് തമിഴ്മണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ലെറ്റ്‌സ് ഗെറ്റ് മാരീഡിലൂടെയാണ് ധോണി നിർമാണ രംഗത്തേക്ക് എത്തുന്നത്. തന്‍റെ ട്വിറ്റർ പേജിലൂടെയാണ് ധോണി ചിത്രത്തിന്റെ പ്രഖ്യാപനം അറിയിച്ചിരിക്കുന്നത്.

ഹരീഷ് കല്യാൺ, ഇവാന എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യോഗി ബാബു, നദിയ മൊയ്തു എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ധോണിയുടെ ഭാര്യ സാക്ഷി സിങ് റാവത്താണ് പ്രൊഡക്ഷൻ കമ്പനിയുടെ മാനേജിങ് ഡയറക്ടർ. വിശ്വജിത്ത് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന് സംവിധായകൻ രമേഷ് തമിഴ്മണി തന്നെയാണ് സംഗീതം ഒരുക്കുന്നത്.

തന്റെ പുതിയ സംരംഭം ധോണി എന്റർടെയിൻമെന്റ് തുടങ്ങുന്നതായുള്ള വാർത്ത കഴിഞ്ഞ ദിവസമാണ് താരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. മുഖ്യധാരാ ചലച്ചിത്രനിർമ്മാണത്തിലേക്കുള്ള ധോണി എന്റർടെയ്ൻമെന്റിന്റെ ചുവടുവെപ്പിനെ അടയാളപ്പെടുത്തുന്ന ചിത്രം ഒരു ഫാമിലി എന്റർടെയ്നർ ആയിരിക്കും.

TAGS :

Next Story