ഫാന്‍റം ഹോസ്പിറ്റല്‍; മഹേഷ് നാരായണന്‍ ബോളിവുഡിലേക്ക്

ആരോഗ്യ രംഗത്തെ ചൂഷണം പ്രമേയമാകുന്ന ക്രൈം ത്രില്ലറാണ് ഫാന്‍റം ഹോസ്പിറ്റല്‍

MediaOne Logo

Web Desk

  • Updated:

    2021-08-31 07:16:27.0

Published:

31 Aug 2021 7:16 AM GMT

ഫാന്‍റം ഹോസ്പിറ്റല്‍; മഹേഷ് നാരായണന്‍ ബോളിവുഡിലേക്ക്
X

ടേക്ക് ഓഫ്, സീ യു സൂണ്‍, മാലിക് എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ ഇടം കണ്ടെത്തിയ സംവിധായകന്‍ മഹേഷ് നാരായണന്‍ ബി ടൌണിലേക്ക്. ഫാന്‍റം ഹോസ്പിറ്റല്‍ എന്ന ചിത്രത്തിലൂടെയാണ് മഹേഷ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്.

ആരോഗ്യ രംഗത്തെ ചൂഷണം പ്രമേയമാകുന്ന ക്രൈം ത്രില്ലറാണ് ഫാന്‍റം ഹോസ്പിറ്റല്‍. ആകാശ് മൊഹിമെന്‍ ആണ് ചിത്രത്തിന്‍റെ തിരക്കഥ. റാസി, തല്‍വാര്‍, ബദായ് ഹോ എന്നീ ചിത്രങ്ങള്‍ നിര്‍മിച്ച പ്രീതി ഷാഹ്നിയാണ് ഫാന്‍റം ഹോസ്പിറ്റല്‍ നിര്‍മിക്കുന്നത്.

ഫഹദ് ഫാസില്‍ നായകനായ മാലികാണ് മഹേഷ് നാരായണന്‍റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്കെത്തിയ ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്.

TAGS :

Next Story