Quantcast

സംവിധായകൻ അശോകൻ അന്തരിച്ചു

രോഗബാധിതനായി സിംഗപ്പൂരിൽ നിന്നും കൊച്ചിയിലെത്തി ചികിത്സയിലായിരുന്നു. വർക്കല സ്വദേശിയാണ്

MediaOne Logo

Web Desk

  • Updated:

    2022-09-26 04:44:17.0

Published:

26 Sept 2022 10:13 AM IST

സംവിധായകൻ അശോകൻ അന്തരിച്ചു
X

കൊച്ചി : സിനിമ സംവിധായകനും ഐടി വ്യവസായ സംരംഭകനുമായ രാമൻ അശോക് കുമാർ (60) അന്തരിച്ചു. കൊച്ചി ലേക്‍ഷോര്‍ ആശുപത്രിയിൽ അന്തരിച്ചു. രോഗബാധിതനായി സിംഗപ്പൂരിൽ നിന്നും കൊച്ചിയിലെത്തി ചികിത്സയിലായിരുന്നു. വർക്കല സ്വദേശിയാണ്.

അശോകൻ എന്ന പേരിൽ എൺപതുകളിലും തൊണ്ണൂറുകളിലും ചലച്ചിത്ര സംവിധാന രംഗത്ത് ശ്രദ്ധേയനായ ഇദ്ദേഹം വർണം , ആചാര്യൻ എന്നീ സിനിമകൾ സംവിധാനം ചെയ്തു . അശോകൻ- താഹ കൂട്ടുകെട്ടിൽ മൂക്കില്ലാ രാജ്യത്ത് , സാന്ദ്രം തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ശശികുമാറിന്‍റെ ഒട്ടനവധി സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ചു . വിവാഹ ശേഷം ബന്ധുക്കൾക്കൊപ്പം സിംഗപ്പൂരിൽ പ്രവർത്തന കേന്ദ്രം മാറ്റിയ അശോകൻ ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഗൾഫിലും കൊച്ചിയിലും പ്രവർത്തിക്കുന്ന ഒബ്രോൺ എന്ന ഐടി കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ ആയിരുന്നു. കൈരളി ടിവിയ്ക്ക് വേണ്ടി സംവിധാനം ചെയ്‌ത കാണാപ്പുറങ്ങൾ എന്ന ടെലിഫിലിം സംസ്ഥാന സർക്കാരിന്‍റെ മികച്ച ടെലിഫിലിനുള്ള അവാർഡ് നേടി . ഭാര്യ - സീത, മകൾ - അഭിരാമി.

TAGS :

Next Story