Quantcast

ചിത്രയുടെ അറുപതാം പിറന്നാൾ ഗാനവുമായി രാജീവ്‌ ആലുങ്കൽ

മഞ്ജരിയുടെ ശബ്‌ദത്തിൽ തിരുവനന്തപുരത്ത് പാട്ടിന്‍റെ റെക്കോർഡിംഗ് പൂർത്തിയായി

MediaOne Logo

Web Desk

  • Published:

    26 July 2023 4:34 PM IST

ks chithra
X

ചിത്രപൗര്‍ണമി

കൊച്ചി: മലയാളത്തിന്‍റെ വാനമ്പാടി കെ.എസ്. ചിത്രയുടെ അറുപതാം പിറന്നാൾ ഗാനവുമായി രാജീവ്‌ ആലുങ്കൽ. മഹാഗായികയുടെ ആലാപന നാൾവഴികളും, ജീവിത രേഖയും കാവ്യാത്മകമായി അടയാളപ്പെടുത്തിയിരിക്കുന്ന ഗാനത്തിന്‍റെ സംഗീത സംവിധായകൻ വിജയ് കരുൺ ആണ്. മഞ്ജരിയുടെ ശബ്‌ദത്തിൽ തിരുവനന്തപുരത്ത് പാട്ടിന്‍റെ റെക്കോർഡിംഗ് പൂർത്തിയായി. 'ചിത്രപൗർണ്ണമി' എന്നാണ് പാട്ടിന് പേരിട്ടിരിക്കുന്നത്.

"സപ്തസ്വരങ്ങളെ ശ്രുതിയിട്ടുന്നർത്തിയ ചിത്രപൗർണ്ണമി..." എന്നു തുടങ്ങുന്ന ഗാനംകേട്ട് ചിത്ര അണിയറശില്പികളെ സന്തോഷത്തോടെ അഭിനന്ദിച്ചു, രാജീവ്‌ ആലുങ്കൽ രചിച്ച് ശരത് ഈണം പകരുന്ന ചിത്രയുടെ പുതിയ ഓണപ്പാട്ട് അണിയറയിൽ ഒരുങ്ങുന്നുണ്ട്. കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയ്ക്ക് ശ്രദ്ധേയമായ സിനിമാഗാനങ്ങൾക്കു പുറമേ ചിത്രവസന്തം, മഹാമായ, ഹാർട്ട് ബീറ്റ്സ് ,തുടങ്ങിയ നിരവധി ആൽബങ്ങളും ചിത്രയുടെ സംഗീത കമ്പനിയ്ക്കു വേണ്ടി രാജീവ് ആലുങ്കൽ എഴുതിയിട്ടുണ്ട്.

TAGS :

Next Story