Quantcast

"മമ്മൂട്ടി അഭിനയത്തില്‍ നാല് പി.എച്ച്.ഡി നേടിയ പ്രിന്‍സിപ്പല്‍"- അല്‍ഫോണ്‍സ് പുത്രന്‍

പൃഥ്വിരാജ്, നയന്‍താര എന്നിവര്‍ ആദ്യമായി ഒന്നിക്കുന്ന ഗോള്‍ഡ് ആണ് അല്‍ഫോണ്‍സിന്‍റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം

MediaOne Logo

ijas

  • Updated:

    2022-01-31 05:08:46.0

Published:

31 Jan 2022 5:01 AM GMT

മമ്മൂട്ടി അഭിനയത്തില്‍ നാല് പി.എച്ച്.ഡി നേടിയ പ്രിന്‍സിപ്പല്‍- അല്‍ഫോണ്‍സ് പുത്രന്‍
X

മലയാളത്തിന്‍റെ സൂപ്പര്‍ താരം മമ്മൂട്ടി അഭിനയത്തില്‍ നാല് പി.എച്ച്.ഡി നേടിയ പ്രിന്‍സിപ്പല്‍ ആണെന്ന് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. സിനിമാ അഭിനയ കലയുമായി ബന്ധപ്പെട്ട് അല്‍ഫോണ്‍സ് പുത്രന്‍ നിരീക്ഷിച്ച് കണ്ടെത്തിയ കാര്യങ്ങള്‍ പങ്കുവെച്ചതിലാണ് മമ്മൂട്ടിയുടെ അഭിനയത്തെ പ്രശംസിച്ചത്. ഒരു ആരാധകന്‍റെ കമന്‍റിനാണ് അല്‍ഫോണ്‍സ് മറുപടി നല്‍കിയത്.

സിനിമയിൽ ലഭ്യമായ എല്ലാ തരം ഷോട്ടുകളിലും അഭിനയിക്കാനും ഡാന്‍സ് ചെയ്യാനും ഫൈറ്റ് ചെയ്യാനും പഠിക്കണമെന്ന് അല്‍ഫോണ്‍സ് കുറിപ്പില്‍ പറഞ്ഞു. ക്ലോസ് അപ്പ് ഷോട്ട്, മിഡ് ക്ലോസ് അപ്പ് ഷോട്ട്, മിഡ് ഷോട്ട്, നീ(Knee)ഷോട്ട്, ഫുള്‍ ഷോട്ട്, ലോങ് ഷോട്ട്, എക്സ്ട്രീം ലോങ് ഷോട്ട്/വൈഡ് ഷോട്ട്, ഓവര്‍ ദ ഷോള്‍ഡര്‍ ഷോട്ട് എന്നിവയില്‍ അഭിനയിക്കുന്നതിന് അനുസരിച്ചായിരിക്കും നിങ്ങള്‍ ഒരു നല്ല നടനാണോയെന്ന് വിലയിരുത്തുകയെന്നും അല്‍ഫോണ്‍സ് കുറിപ്പില്‍ പറഞ്ഞു.

പൃഥ്വിരാജ്, നയന്‍താര എന്നിവര്‍ ആദ്യമായി ഒന്നിക്കുന്ന ഗോള്‍ഡ് ആണ് അല്‍ഫോണ്‍സിന്‍റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ചിത്രീകരണം പൂര്‍ത്തിയായ ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. പ്രേമം' കഴിഞ്ഞുള്ള നീണ്ട ഇടവേളയ്ക്കുശേഷം അല്‍ഫോൺസ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഗോള്‍ഡ്'. ഫഹദ് ഫാസില്‍ നായകനാവുന്ന 'പാട്ട്' എന്ന ചിത്രമാണ് അൽഫോൺസ് ആദ്യം പ്രഖ്യാപിച്ചിരുന്നതെങ്കിലും ചിത്രീകരണമാരംഭിച്ചത് ഗോള്‍ഡ് എന്ന ചിത്രമാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നവാഗതയായ രതീന ഷെര്‍ഷാദ് സംവിധാനം ചെയ്ത പുഴു എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. പാര്‍വതിയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് പുഴു. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ഉണ്ട എന്ന ചിത്രത്തിന് ശേഷം ഹര്‍ഷാദിന്‍റെ കഥയില്‍ ഒരുങ്ങുന്ന ചിത്രമാണിത്. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മപര്‍വ്വം എന്നിവയും റിലീസിന് തയ്യാറെടുക്കുന്നുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന 'നന്‍പകല്‍ നേരത്ത് മയക്കം', കെ മധു സംവിധാനം ചെയ്യുന്ന സി.ബി.ഐ അഞ്ചാം ഭാഗം, ലിജോയുടെ സംവിധാനത്തില്‍ എം.ടിയുടെ തിരക്കഥയില്‍ നെറ്റ്ഫ്ലിക്സ് ആന്തോളജി ചിത്രം എന്നിവയാണ് മമ്മൂട്ടിയുടേതായി ചിത്രീകരണം തുടരുന്ന ചിത്രങ്ങള്‍.

TAGS :

Next Story