Quantcast

മമ്മൂട്ടിയും പാര്‍വതിയും ആദ്യമായി; 'പുഴു' പ്രദര്‍ശനത്തിന് ഒരുങ്ങുന്നു

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ഉണ്ട എന്ന ചിത്രത്തിന് ശേഷം ഹർഷദിന്‍റെ കഥയിൽ ഒരുങ്ങുന്ന ചിത്രമാണ് പുഴു

MediaOne Logo

ijas

  • Updated:

    2022-03-28 13:48:37.0

Published:

28 March 2022 1:45 PM GMT

മമ്മൂട്ടിയും പാര്‍വതിയും ആദ്യമായി; പുഴു പ്രദര്‍ശനത്തിന് ഒരുങ്ങുന്നു
X

മമ്മൂട്ടിയും പാർവതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന'പുഴു' പ്രദര്‍ശനത്തിനൊരുങ്ങുന്നു. ഒ.ടി.ടി പ്ലാറ്റ്ഫോമായ സോണി ലിവിലൂടെയാണ് ചിത്രം പുറത്തിറങ്ങുക. ഏപ്രില്‍ 14ന് ചിത്രം പുറത്തിറങ്ങുമെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. പാര്‍വതിയും മമ്മൂട്ടിയും ഒരുമിച്ചുള്ള ചിത്രത്തിന്‍റെ പുതിയ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ ഇന്ന് പുറത്തുവിട്ടു.

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ഉണ്ട എന്ന ചിത്രത്തിന് ശേഷം ഹർഷദിന്‍റെ കഥയിൽ ഒരുങ്ങുന്ന ചിത്രമാണ് പുഴു. വൈറസിന് ശേഷം ഷറഫു, സുഹാസ് കൂട്ടുകെട്ട് ഹർഷാദിനൊപ്പം ചേർന്നാണ് തിരക്കഥയൊരുക്കുന്നത്. നവാഗതയായ രതീന ഷെർഷാദ് ആണ് സംവിധാനം. പേരൻപ്, ധനുഷ് ചിത്രം കർണ്ണൻ, അച്ചം യെൻപത് മടമയാടാ, പാവൈ കഥൈകൾ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച തേനി ഈശ്വറാണ് പുഴുവിന്‍റെ കാമറ കൈകാര്യം ചെയ്യുന്നത്. ബാഹുബലി, മിന്നൽ മുരളി തുടങ്ങിയ ചിത്രങ്ങളുടെ കലാ സംവിധായകനായ മനു ജഗദ് ആണ്, പുഴുവിന്‍റെയും കലാസംവിധാനം. സിൻ സിൽ സെല്ലുലോയ്ഡിന്‍റെ ബാനറിൽ എസ്.ജോർജ്ജ് ആണ് നിർമാണം.

ദുൽഖർ സൽമാന്‍റെ വേ ഫെറർ ഫിലിംസാണ് ചിത്രത്തിന്‍റെ സഹനിർമ്മാണവും വിതരണവും. റെനിഷ് അബ്ദുൾഖാദർ, രാജേഷ് കൃഷ്ണ, ശ്യാം മോഹൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. എഡിറ്റർ - ദീപു ജോസഫ്, സംഗീതം - ജേക്സ് ബിജോയ്, പ്രൊജക്ട് ഡിസൈനർ- എൻ.എം ബാദുഷ, വിഷ്ണു ഗോവിന്ദും , ശ്രീശങ്കറും ചേർന്നാണ് സൗണ്ട് നിർവ്വഹിച്ചിരിക്കുന്നത്, പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ, വസ്ത്രാലങ്കാരം- സമീറ സനീഷ്, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ ചന്ദ്രനും & എസ്. ജോർജ്ജും ചേർന്നാണ് മേക്കപ്പ്, പബ്ലിസിറ്റി ഡിസൈൻസ്- ആനന്ദ് രാജേന്ദ്രൻ,

TAGS :

Next Story