Quantcast

ഇന്ത്യ അടക്കി ഭരിച്ച കമ്പനിയുടെ മുമ്പില്‍ രണ്ട് കമ്പനിക്കാര്‍; ലണ്ടനില്‍ കണ്ടുമുട്ടിയ മമ്മൂട്ടിയും യൂസഫലിയും

ഇരുവരും ഒരുമിച്ച് ഏറെ നേരം ചെലവഴിച്ചു

MediaOne Logo

Web Desk

  • Published:

    12 July 2023 12:52 PM IST

Mammootty And Yusuff Ali
X

മമ്മൂട്ടിയും യൂസഫലിയും

ദുബൈ : മലയാളത്തിന്‍റെ പ്രിയനടന്‍ മമ്മൂട്ടിയും വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ യൂസഫലിയും ലണ്ടനിൽ കണ്ടുമുട്ടി. ഇരുവരും ഒരുമിച്ച് ഏറെ നേരം ചെലവഴിച്ചു. രണ്ടുപേരുടെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

ആനന്ദ് ടിവി ഫിലിം അവാര്‍ഡ് ദാന ചടങ്ങിനായി കഴിഞ്ഞ ആഴ്ചയാണ് മമ്മൂട്ടിയും കുടുംബവും ലണ്ടനിലെത്തിയത്. കഴിഞ്ഞ ദിവസമാണ് യൂസഫലി ലണ്ടനിലെത്തിയത്. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ മുന്നില്‍ കൈ പിടിച്ചു നില്‍ക്കുന്ന മമ്മൂട്ടിയും യൂസഫലിയും കാറിനു മുന്നില്‍ നിന്നു പോസ് ചെയ്യുന്ന നടനും വ്യവസായിയും അങ്ങനെ നിരവധി ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

യൂസഫലിയുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്നയാളാണ് മമ്മൂട്ടി. അടുത്തിടെ യൂസഫലിയുടെ സഹോദരന്‍ എം.എ അഷ്റഫ് അലിയുടെ മകളുടെ വിവാഹത്തിനും മമ്മൂട്ടിയും മോഹന്‍ലാലും കുടുംബസമേതം എത്തിയിരുന്നു.

TAGS :

Next Story