Quantcast

മമ്മൂട്ടിക്ക് എന്നെ ഇഷ്ടമല്ല, 20 വര്‍ഷമായി ഒരുമിച്ച് സിനിമ ചെയ്തിട്ട്: ഗണേഷ് കുമാര്‍

തന്നെ അത്ര ഇഷ്ടമല്ല പുള്ളിക്ക് അത് എന്തുകൊണ്ടാണ് എന്നുമാത്രം അറിയില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-08-19 06:17:31.0

Published:

19 Aug 2023 2:31 AM GMT

mammootty-ganesh kumar
X

ഗണേഷ് കുമാര്‍/മമ്മൂട്ടി

നടനും എം.എല്‍.എയുമായ കെ.ബി, ഗണേഷ് കുമാര്‍ മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. മമ്മൂട്ടിയുടെ ഏറ്റവും വലിയ ആരാധകനായ തന്നെ അദ്ദേഹത്തിന് ഇഷ്ടമില്ലെന്നാണ് ഗണേഷ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. തന്നെ അത്ര ഇഷ്ടമല്ല പുള്ളിക്ക് അത് എന്തുകൊണ്ടാണ് എന്നുമാത്രം അറിയില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു.

എന്‍റെ ഒരു റോൾ മോഡൽ ആയിട്ടാണ് ഞാൻ അദ്ദേഹത്തെ കാണുന്നത്. അത് നടൻ എന്ന നിലയിലും, വ്യക്തി ആയിട്ടാണെങ്കിലും എനിക്ക് വലിയ ഇഷ്ടമാണ്. പക്ഷേ എന്നിൽ നിന്നും പുള്ളി അകലം പാലിച്ചിരിക്കുകയാണ്. എന്തെന്ന് എനിക്ക് അറിയില്ല- പക്ഷെ അതൊന്നും കുഴപ്പം ഇല്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. ന്യൂസ് 18 ചാനലിനോടാണ് ഗണേഷ് ഇക്കാര്യം പറഞ്ഞത്.

'ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോൾ ഇരുപതു വർഷത്തിലധികമായി ഒരുമിച്ച് സിനിമ ചെയ്തിട്ട്. ദി കിംഗ് എന്ന സിനിമ ആയിരുന്നു ഏറ്റവും ഒടുവിൽ ചെയ്തത്. അതിന് ശേഷം ഒറ്റ സിനിമപോലും ഞങ്ങൾ ഒരുമിച്ചുചെയ്തിട്ടില്ല. കാരണം ഇതുവരെയും എനിക്ക് അറിയില്ല. പിന്നെ ഞാൻ അവസരങ്ങൾ ആരോടും പോയി ചോദിച്ചിട്ടില്ല. തന്ന അവസരങ്ങൾ സ്വീകരിച്ചിട്ടുള്ളതല്ലാതെ ആരോടും അങ്ങോട്ട് പോയി അവസരത്തിന് വേണ്ടി കാത്തുനിന്നിട്ടില്ല. വിശുദ്ധ ഖുറാനിൽ പറയും പോലെ നീ കഴിക്കേണ്ട ധാന്യത്തിൽ നിന്റെ പേര് എഴുതി ചേർക്കപ്പെട്ടിട്ടുണ്ട് എന്ന് വിശ്വസിക്കുകയും അത് അംഗീകാരിക്കുകയും ചെയ്യുന്ന ആളാണ് ഞാൻ.

അമ്മയുടെ മീറ്റിങ്ങിൽ കാണുമ്പൊൾ സംസാരിക്കും. എന്നല്ലാതെ വലിയ ബന്ധമില്ല. ഞാൻ അദ്ദേഹത്തെ കാണുമ്പോൾ അദ്ദേഹത്തിന് 36 വയസ്സാണ്. ഞാൻ അന്ന് സിനിമയിൽ ഒന്നും ഇല്ല. അന്ന് മുതൽ കണ്ട് ആരാധിച്ച ആളാണ് ഞാൻ അദ്ദേഹത്തെ. അന്ന് ഞാൻ പരിചയപ്പെട്ടതാണ്, സ്നേഹവും ബഹുമാനവും ഒക്കെ കൊടുക്കുന്ന ആളാണ്. പക്ഷേ എന്തോ എന്നോട് പുള്ളിക്ക് ഒരു വിരോധമുണ്ട്. ലാലേട്ടനെയും സിദ്ദിഖിനെയും ഇടവേള ബാബുവിനേയും ഒക്കെ താൻ കോണ്ടാക്ട് ചെയ്യാറുണ്ടെന്നും എന്നാൽ അത്തരത്തിലുള്ള ബന്ധം മമ്മൂക്കയുമായി ഇല്ലെന്നും ഗണേഷ് കുമാർ പറഞ്ഞു.

TAGS :

Next Story