Quantcast

മൈക്കിളപ്പനും പിള്ളേരും ഇനി ഒടിടിയില്‍; ഭീഷ്മപര്‍വ്വം ഏപ്രില്‍ 1 മുതല്‍ ഹോട്ട്സ്റ്റാറില്‍

ഒടിടി റിലീസ് പ്രഖ്യാപനത്തിനൊപ്പം ചിത്രത്തിന്‍റെ പുതിയ ട്രയിലറും ഹോട്സ്റ്റാർ ഇപ്പോൾ റിലീസ് ചെയ്തിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    29 March 2022 5:24 AM GMT

മൈക്കിളപ്പനും പിള്ളേരും ഇനി ഒടിടിയില്‍; ഭീഷ്മപര്‍വ്വം ഏപ്രില്‍ 1 മുതല്‍ ഹോട്ട്സ്റ്റാറില്‍
X

തിയറ്ററുകള്‍ പൂരപ്പറമ്പാക്കിയ മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം ഭീഷ്മപര്‍വ്വം ഒടിടിയില്‍ റിലീസ് ചെയ്യുന്നു. ചിത്രം ഏപ്രില്‍ 1ന് ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകരിലേക്കെത്തും. ഒടിടി റിലീസ് പ്രഖ്യാപനത്തിനൊപ്പം ചിത്രത്തിന്‍റെ പുതിയ ട്രയിലറും ഹോട്സ്റ്റാർ ഇപ്പോൾ റിലീസ് ചെയ്തിട്ടുണ്ട്. തിയറ്റർ റിലീസിനായി പുറത്തിറക്കിയ ട്രയിലറില്‍ നിന്നും വ്യത്യസ്തമാണ് ഇപ്പൊൾ റിലീസ് ചെയ്ത ട്രയിലര്‍.

മാര്‍ച്ച് 3നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ബിഗ് ബിക്ക് ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണ് ഭീഷ്മപര്‍വ്വം. അമലും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സംവിധായകന്‍ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ആനന്ദ് സി.ചന്ദ്രന്‍റേതാണ് ക്യാമറ. സംഗീതം സുഷിന്‍ ശ്യാം. നദിയ മൊയ്തു, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, ജിനു ജോസഫ്, നെടുമുടി വേണും തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്.



TAGS :

Next Story