Quantcast

മമ്മൂട്ടിയുടെ ഭ്രമയുഗം ഒ.ടി.ടിയിലേക്ക്; എവിടെ, എപ്പോൾ കാണാം...?

ഫെബ്രുവരി 15നായിരുന്നു ഭ്രമയുഗം തിയേറ്ററുകളിലെത്തിയത്.

MediaOne Logo

Web Desk

  • Published:

    6 March 2024 5:14 PM IST

മമ്മൂട്ടിയുടെ ഭ്രമയുഗം ഒ.ടി.ടിയിലേക്ക്; എവിടെ, എപ്പോൾ കാണാം...?
X

രാഹുൽ സദാശിവന്റെ സംവിധാനത്തിൽ മമ്മൂട്ടി പ്രധാനകഥാപാത്രമായെത്തിയ ഭ്രമയുഗം ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. മാർച്ച് 15ന് സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുക. ചിത്രത്തിന്റെ വിഡിയോ പങ്കുവെച്ചുകൊണ്ട് സോണി ലിവാണ് ഇക്കാര്യം പങ്കുവെച്ചത്.

ഫെബ്രുവരി 15നായിരുന്നു ഭ്രമയുഗം തിയേറ്ററുകളിലെത്തിയത്. ബ്ലാക്ക് ആൻഡ് വൈറ്റ് പശ്ചാത്തലത്തിലൊരുങ്ങിയ ചിത്രം ബോക്സ്ഓഫിസിൽ മികച്ച വിജയമാണ് നേടിയത്. 60കോടിയാണ് ചിത്രം ആഗോളതലത്തിൽ നിന്ന് സമാഹരിച്ചത്. കൊടുമൺ പോറ്റി എന്ന മമ്മൂട്ടിയുടെ കഥാപാത്രം മികച്ച പ്രേക്ഷക പ്രശംസ നേടുകയും ചെയ്തു.

സിദ്ധാർഥ് ഭരതനും അർജുൻ അശോകനുമായിരുന്നു ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അമാൽഡ ലിസ്, മണികണ്ഠൻ എന്നിവരും സുപ്രധാന വേഷത്തിലെത്തി. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലും ഭ്രമയുഗം മികച്ച അഭിപ്രായമാണ് നേടിയത്.

TAGS :

Next Story