Quantcast

തുടക്കം മാംഗല്യം; മാമുക്കോയക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മനീഷ, വൈറലായി ഫോട്ടോ

വിവാഹവേഷത്തിലിരിക്കുന്ന മാമുക്കോയെയും മനീഷയെയുമാണ് ഫോട്ടോയില്‍ കാണുന്നത്

MediaOne Logo

Web Desk

  • Published:

    6 Jun 2023 11:14 AM IST

Maneesh with Mamukoya
X

മനീഷയും മാമുക്കോയയും

ഗായിക,നടി,റേഡിയോ ജോക്കി, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ കലാകാരിയാണ് മനീഷ കെ.എസ്. രസതന്ത്രം,തന്‍മാത്ര,എന്നും എപ്പോഴും,ജനമൈത്രി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള മനീഷ ടെലിവിഷന്‍ രംഗത്തും സജീവമാണ്. ഇപ്പോള്‍ നടി പങ്കുവച്ച ഒരു ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

അന്തരിച്ച നടന്‍ മാമുക്കോയക്കൊപ്പമുള്ള ഒരു ചിത്രമാണ് മനീഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. വിവാഹവേഷത്തിലിരിക്കുന്ന മാമുക്കോയെയും മനീഷയെയുമാണ് ഫോട്ടോയില്‍ കാണുന്നത്. 'രജനി സംവിധാനം ചെയ്ത ബിഹൈന്‍ഡ് വുഡ്‍സിൽ പുറത്തിറങ്ങിയ വെബ്‍സീരിസ് ആണ് തുടക്കം മാംഗല്യം … മാമുക്കോയക്കയോടൊപ്പം അഭിനയിക്കാൻ കിട്ടിയ അസുലഭമുഹൂർത്തം'' മനീഷ കുറിച്ചു.

കഴിഞ്ഞ ഏപ്രില്‍ 26നാണ് മലയാളികളുടെ പ്രിയ നടന്‍ മാമുക്കോയ വിട പറഞ്ഞത്. മലപ്പുറം വണ്ടൂരില്‍ നടന്ന ഫുട്ബോള്‍ മത്സരത്തിന്‍റെ ഉദ്ഘാടനത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

രജനി കൃഷ്ണ കെ.ആര്‍ സംവിധാനം ചെയ്ത തുടക്കം മാംഗല്യത്തിന്‍റെ നാലു എപ്പിസോഡുകള്‍ യുട്യൂബില്‍ റിലീസ് ചെയ്തിട്ടുണ്ട്. ധ്യാന്‍ ശ്രീനിവാസന്‍,ഗോപിക എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

TAGS :

Next Story