'എല്ലാം നഷ്ടപ്പെട്ടെന്ന് വിചാരിച്ചിരുന്നപ്പോഴാണ്, ദൈവം ഓട്ടോക്കാരൻ്റെ രൂപത്തിൽ വന്നത്, നന്ദി'; സന്തോഷം പങ്കുവച്ച് മണിയൻപിള്ള രാജു
എൻ്റെ പേഴ്സ് കളഞ്ഞു കിട്ടിയത് അവർക്കാണ്

തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജുവിന്‍റെ കാറിടിച്ച് യുവാക്കൾക്ക് പരിക്കേറ്റ സംഭവം വാര്‍ത്തയായിരുന്നു. തിരുവനന്തപുരത്ത് വച്ച് നടൻ ഓടിച്ച കാറിൽ ബൈക്ക് വന്നിടിക്കുകയായിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ കഴിഞ്ഞ ദിവസമുണ്ടായ മറ്റൊരു അനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് നടൻ. തന്റെ പേഴ്സ് കളഞ്ഞ് പോയ വിവരവും അത് തിരികെ എത്തിച്ച ദൈവത്തിന്റെ കരങ്ങളേയും കുറിച്ചാണ് താരം രാജു കുറിച്ചിരിക്കുന്നത്.
കുറിപ്പിന്റെ പൂർണരൂപം
നമസ്ക്കാരം ഒരു സന്തോഷം നിങ്ങളോട് പങ്കുവയ്ക്കുവാൻ തോന്നി... കഴിഞ്ഞ ദിവസം എൻ്റെ പേഴ്സ് കളഞ്ഞു പോയി... അതിൽ കുറച്ച് പൈസയും പൈസയേക്കാൾ വില ഉള്ള കാർഡുകളും ഉണ്ടായിരുന്നു. എല്ലാം നഷ്ടപ്പെട്ടെന്ന് വിചാരിച്ചിരുന്നപ്പോഴാണ് ദൈവം മണികണ്ഠ സയൂജ് (സാബു) എന്ന ഒരു ഓട്ടോക്കാരൻ്റെ രൂപത്തിൽ വന്നത്...
എൻ്റെ പേഴ്സ് കളഞ്ഞു കിട്ടിയത് അവർക്കാണ്.. എൻ്റെ വീട് അന്വേഷിച്ചു കണ്ടെത്തി സാബുവും ഭാര്യ ഉഷയും ചേർന്ന് എൻ്റെ വീട്ടിൽ കൊണ്ട് വന്ന് തരുകയായിരുന്നു. വളരെയധികം സന്തോഷം നൽകിയ സമയം ആയിരുന്നു അത്..അവരുടെ ഈ നന്മക്ക് എല്ലാവിധ നന്ദിയും കടപ്പാടും അറിയിക്കുന്നു... അവരെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ...
Adjust Story Font
16

