Quantcast

'നിങ്ങൾ അന്നും ഇന്നും എന്നും സൂപ്പര്‍'; ബിഎംഡബ്ല്യു ആര്‍1250ജിഎസിൽ ധനുഷ്കോടി ചുറ്റുന്ന മഞ്ജു വാര്യര്‍, വൈറലായി വീഡിയോ

സ്റ്റൈലൻ ലുക്കിൽ ഇരുന്നും നിന്നുമൊക്കെ ബൈക്ക് ഓടിക്കുന്ന മഞ്ജുവിന്‍റെ വീഡിയോ കണ്ട് കയ്യടിക്കുകയാണ് ആരാധകര്‍

MediaOne Logo

Web Desk

  • Published:

    3 Jan 2026 2:57 PM IST

നിങ്ങൾ അന്നും ഇന്നും എന്നും സൂപ്പര്‍; ബിഎംഡബ്ല്യു ആര്‍1250ജിഎസിൽ ധനുഷ്കോടി ചുറ്റുന്ന മഞ്ജു വാര്യര്‍, വൈറലായി വീഡിയോ
X

മലയാളികളുടെ ഇഷ്ടനടിയാണ് മഞ്ജു വാര്യര്‍. ഒരിടവേളക്ക് ശേഷം സിനിമയിൽ രണ്ടാം വരവ് നടത്തിയപ്പോഴും ആരാധകര്‍ രണ്ടു കൈയും നീട്ടി മഞ്ജുവിനെ സ്വീകരിച്ചു. അഭിനയം മാത്രമല്ല മഞ്ജുവിന്‍റെ നൃത്ത വീഡിയോകളും സോഷ്യൽമീഡിയയിൽ വൈറലാണ്. പുതിയത് പഠിച്ചെടുക്കുന്നതിൽ മഞ്ജു കാണിക്കുന്ന ഉത്സാഹം പലപ്പോഴും ആരാധകരെ അത്ഭുതപ്പെടുത്താറുണ്ട്. മഞ്ജു ബൈക്ക് ഓടിക്കുന്ന വീഡിയോകൾ ഇതിനു മുൻപും പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ തന്‍റെ പ്രിയപ്പെട്ട ആര്‍1250ജിഎസിൽ ധനുഷ്കോടി ചുറ്റുന്ന താരത്തിന്‍റെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്.

സ്റ്റൈലൻ ലുക്കിൽ ഇരുന്നും നിന്നുമൊക്കെ ബൈക്ക് ഓടിക്കുന്ന മഞ്ജുവിന്‍റെ വീഡിയോ കണ്ട് കയ്യടിക്കുകയാണ് ആരാധകര്‍. നിങ്ങൾ അന്നും ഇന്നും എന്നും സൂപ്പറാണ് ചേച്ചിയെന്നാണ് ആരാധകരുടെ കമന്‍റ്. അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ബിഎംഡബ്ല്യു ആര്‍1250ജിഎസ് ബൈക്ക് ഏകദേശം 28 ലക്ഷം രൂപ മുടക്കിയാണ് മഞ്ജു സ്വന്തമാക്കിയത്.

മൂന്നു വര്‍ഷം മുൻപ് തമിഴ് സൂപ്പര്‍താരം അജിത്തിനൊപ്പം മഞ്ജു ലഡാക്കിലേക്ക് ബൈക്ക് ട്രിപ്പ് നടത്തിയിരുന്നു. 'ഞങ്ങളുടെ സൂപ്പർ സ്റ്റാർ റൈഡർ അജിത് കുമാർ സാറിന് വലിയ നന്ദി! ഒരു യാത്രിക ആയതിനാൽ, ഫോർ വീലറിൽ ആയിരക്കണക്കിന് മൈലുകൾ സഞ്ചരിക്കാനുള്ള അവസരം എനിക്കുണ്ടായിട്ടുണ്ട്. ആദ്യമായിട്ടാണ് ഇരുചക്രവാഹനത്തിൽ ടൂർ നടത്തുന്നത്. ആവേശഭരിതരായ ബൈക്ക് യാത്രക്കാരുടെ ഈ ഗ്രൂപ്പിൽ ചേരാൻ എന്നെ ക്ഷണിച്ചതിന് അഡ്വഞ്ചർ റൈഡേഴ്‌സ് ഇന്ത്യയ്ക്ക് വലിയ നന്ദി'.എന്നായിരുന്നു മഞ്ജു അന്ന് കുറിച്ചത്.

TAGS :

Next Story