Quantcast

മലയാളത്തിന്‍റെ 'ലേഡി സൂപ്പര്‍ സ്റ്റാറി'ന് ഇന്ന് നാല്‍പത്തിമൂന്നാം ജന്മദിനം

ജീവിതത്തില്‍ പല പ്രതിസന്ധികളും നേരിട്ടെങ്കിലും സിനിമ ലോകം മഞ്ജുവിനായി കാത്തിരിക്കുന്നുണ്ടായിരുന്നു

MediaOne Logo

Web Desk

  • Updated:

    2021-09-10 05:38:32.0

Published:

10 Sep 2021 3:54 AM GMT

മലയാളത്തിന്‍റെ ലേഡി സൂപ്പര്‍ സ്റ്റാറിന് ഇന്ന് നാല്‍പത്തിമൂന്നാം ജന്മദിനം
X

മഞ്ജു വാര്യര്‍ക്ക് ഇന്ന് നാല്‍പത്തിമൂന്നാം ജന്മദിനം. 1995ല്‍ മോഹന്‍ സംവിധാനം ചെയ്ത സാക്ഷ്യത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ ഈ അതുല്യ പ്രതിഭ മലയാളി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

കലോത്സവവേദികളില്‍ നിന്നായിരുന്നു മഞ്ജു വാര്യര്‍ എന്ന താരത്തിന്‍റെ ഉദയം. തുടര്‍ച്ചയായ രണ്ട് വര്‍ഷം സംസ്ഥാന കലോത്സവത്തില്‍ കലാതിലകം. സാക്ഷ്യമാണ് ആദ്യ ചിത്രമെങ്കിലും 1996ല്‍ പുറത്തിറങ്ങിയ സല്ലാപത്തിലൂടെയാണ് മഞ്ജു നായികയാവുന്നത്. പിന്നീടങ്ങോട്ട് എണ്ണം പറഞ്ഞ മികച്ച കഥാപാത്രങ്ങള്‍ കൊണ്ട് മലയാള സിനിമയെ സമ്പുഷ്ടമാക്കാന്‍ മഞ്ചു എന്ന അതുല്യ പ്രതിഭക്കായി.

കമലിന്‍റെ ഈ പുഴയും കടന്ന് എന്ന ചിത്രത്തിലൂടെയാണ് ആദ്യ സംസ്ഥാന ചലച്ചിത്ര പുരസ്കാരം മഞ്ജുവിനെ തേടിയെത്തുന്നത്. ടികെ രാജീവ് കുമാറിന്‍റെ കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന സിനിമയിലെ പ്രകടനത്തിന് ദേശീയ അവാർഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശവും മഞ്ജു സ്വന്തമാക്കി. ശേഷം സിനിമ ലോകവുമായുള്ള 15 വര്‍ഷത്തെ ഇടവേള.

ജീവിതത്തില്‍ പല പ്രതിസന്ധികളും നേരിട്ടെങ്കിലും സിനിമ ലോകം മഞ്ജുവിനായി കാത്തിരിക്കുന്നുണ്ടായിരുന്നു. 2014ല്‍ റോഷന്‍ ആന്‍ഡ്രൂസിന്‍റെ ഹൌ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തി ആ നടി ഏവരെയും ഞെട്ടിച്ചു. ഇപ്പോഴും മികച്ച കഥാപാത്രങ്ങളിലൂടെ മുന്നോട്ടുപോകുന്ന സിനിമ ജീവിതം മഞ്ജുവിന്‍റെ അവിസ്മരണീയ പ്രകടനങ്ങള്‍ക്കായി മലയാളം ഇനിയും കൊതിച്ചുകൊണ്ടേയിരിക്കും.

TAGS :

Next Story