നാമെല്ലാം അൽപ്പം തകർന്നവരാണ്; ഭാവനയെ ക്യാമറയിലാക്കി മഞ്ജു വാര്യര്‍

ഇപ്പോള്‍ മഞ്ജു പകര്‍ത്തിയ ചിത്രം പങ്കുവച്ചിരിക്കുകയാണ് ഭാവന

MediaOne Logo

Web Desk

  • Updated:

    2022-01-15 07:58:58.0

Published:

15 Jan 2022 7:58 AM GMT

നാമെല്ലാം അൽപ്പം തകർന്നവരാണ്; ഭാവനയെ ക്യാമറയിലാക്കി മഞ്ജു വാര്യര്‍
X

സിനിമാരംഗത്തെ ഉറ്റസുഹൃത്തുക്കളാണ് മഞ്ജു വാര്യരും ഭാവനയും. ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങള്‍ പലപ്പോഴും രണ്ടു താരങ്ങളും സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ മഞ്ജു പകര്‍ത്തിയ ചിത്രം പങ്കുവച്ചിരിക്കുകയാണ് ഭാവന.

മഞ്ഞ വെളിച്ചത്തിന്‍റെ പശ്ചാത്തലത്തിലുള്ള ഭാവനയുടെ ഒരു പോർട്രെയിറ്റ് ചിത്രമാണത്. "നാമെല്ലാവരും അൽപ്പം തകർന്നവരാണ്, ആ വിള്ളലുകളിലൂടെയാണല്ലോ വെളിച്ചം വരുന്നത്," എന്നാണ് ചിത്രം പങ്കുവച്ച് ഭാവന കുറിച്ചത്. 2017ല്‍ പുറത്തിറങ്ങിയ ആദം ജോണാണ് ഭാവന ഒടുവില്‍ അഭിനയിച്ച മലയാളചിത്രം. തുടര്‍ന്ന് കന്നഡ സിനിമകളിലാണ് ഭാവന കൂടുതല്‍ വേഷമിട്ടത്. 96ന്‍റെ കന്നഡ റീമേക്കായ 99ല്‍ ജാനകി ദേവിയായി എത്തിയത് ഭാവന ആയിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ബജ്‍രംഗിയിലെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

TAGS :

Next Story